ലാ ഡെക്കോർ ഇവെന്റ്‌സിന്റെ ഓഫീസ് ഉദ്‌ഘാടനം നടന്നു

ബ്രിങ്ഫോർത്ത് അഡ്വെർടൈസിംഗിന്റെ പുതിയ സംരംഭം

la decor events part of Bringforth Advertising opens in kochi

പരസ്യമേഖലയിൽ പതിനഞ്ച് വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ് ഇവെന്റ്സ് മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലാ ഡെക്കോർ ഇവെന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ഇവന്റ് മാനേജ്‌മന്റ് കമ്പനി വിവാഹങ്ങളും മറ്റ് അനുബന്ധ ഇവന്റുകളും ഏറ്റവും മികച്ച സാങ്കേതികമികവോടെ നിർവഹിക്കും.

വൈറ്റില കുഞ്ഞൻബാവ റോഡിൽ പ്രവത്തനമാരംഭിച്ച ഏറ്റവും പുതിയ ഓഫിസ് മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ശ്യാം മോഹനും, ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ബ്രിങ്ഫോർത്ത് മാനേജിങ് പാർട്ണർമാരായ ബിനുമോൻ പി.ടി, രമ്യ ബിനു, ലാ ഡെക്കോർ ഇവെന്റ്സ് മാനേജിങ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമ്മാതാവായ ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു.

മാജിക് ഫ്രയിംസ് , ഡ്രീം ബിഗ് ഫിലിംസ് , ശ്രീ ഗോകുലം മൂവീസ്, അജിത്ത് വിനായക ഫിലിംസ്, തിയറ്റർ ഓഫ് ഡ്രീംസ് സ്ഥാപകരായ ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, എ & എ റിലീസ് ,അനുപ് കണ്ണൻ സ്റ്റോറീസ് ,വേഫെറർ ഫിലിംസ് ,ആൻ മെഗാ മീഡിയ ,ഭാവന സ്റ്റുഡിയോസ് ,ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിംസ് , എം ഡബ്ല്യൂ ടി കൺസൾട്ടൻസി , സപ്‌ത തരംഗ് , പോളി ജൂനിയർ പിക്ചേഴ്സ് , ഓ.പി.എം സിനിമാസ് ,ബാദുഷ സിനിമാസ് ,വിഷ്വൽ റൊമാൻസ്, ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് , വർണ്ണചിത്ര ഫിലിംസ് , സരിഗമ, ഹോംബാലെ ഫിലിംസ്, ഡി പ്ലാൻസ്, എന്നിവർ ആശംസകൾ അറിയിച്ചു. സിനിമ മേഖലയിലെ മറ്റ് പിന്നണി പ്രവർത്തകരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി.
 

Latest Videos
Follow Us:
Download App:
  • android
  • ios