നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു; കോട്ടയത്ത് റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

bullet bike accident one death in kottayam pallath

കോട്ടയം: പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

'തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ, അത് മറക്കാനാണ് പൂരം കലക്കൽ ആരോപണം': സുരേഷ് ​ഗോപി

കാരേറ്റിൽ വാടകയ്ക്കെടുത്ത ഗോഡൗൺ, വളഞ്ഞ് പരിശോധിച്ചപ്പോൾ 40 ചാക്ക്; 1480 കിലോ പുകയില ഉൽപ്പന്നങ്ങൾ പൊക്കി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios