കോഴിക്കോട് ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; വാൻ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് വലിയപറമ്പിൽ ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു

Kozhikode omni van crashes into electricity poles accident;van was completely destroyed passengers injured

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വലിയപറമ്പിൽ ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സംശയം. ഇതേ സ്ഥലത്ത് ഇതിന് മുമ്പും വാഹനാപകടം ഉണ്ടായിട്ടുണ്ട്. 

ഇതിനിടെ, കോട്ടയം പാലയിലും രാവിലെ വാഹനാപകടമുണ്ടായി. പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം സ്വദേശികളായ  ജയലക്ഷ്മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി ( 1 ) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.

മണിയാർ കരാർ നീട്ടൽ; സർക്കാരിലെ ഭിന്നത പുറത്ത്, കരാർ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി

പത്തനംതിട്ടയിൽ 'ഗ്യാങ്‍വാർ'; യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി, കാർ ശരീരത്തിലൂടെ കയറ്റിയിറക്കി, അന്വേഷണം

 

Latest Videos
Follow Us:
Download App:
  • android
  • ios