Food
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.
വിറ്റാമിന്‍ സിയും കെയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും സ്കിന്‍ തിളങ്ങാന്‍ ഗുണം ചെയ്യും.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ സിയുടെ കലവറയാണ് പപ്പായ- പൈനാപ്പിള്‍ ജ്യൂസ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്കിൻ തിളക്കമുള്ളതാക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തക്കാളി ജ്യൂസിലും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും.
എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍
യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍