എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ ആക്രമണം; കാറിന്‍റെ ബോണറ്റ് ഇടിച്ചു തകർത്തു, ഭാര്യക്ക് പരിക്ക്, പ്രതി പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു. കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു

Attack on Excise Officer's house in ernakulam; bonnet of the car was smashed, windows broken wife  injured, accused arrested

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. വീടിന്‍റെ ജനൽ ചില്ല് തകര്‍ത്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു. വീടിന്‍റെ പോര്‍ച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. അനധികൃത മദ്യ വിൽപനയിലെടുത്ത കേസിന്‍റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം.

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ രാകേഷിനെ പിടികൂടി. ആദ്യം വീട്ടിലേക്ക് കല്ലെറിഞ്ഞായിരുന്നു ആക്രമണം. പലതവണ വീട്ടിലേക്ക് കല്ലെറിഞ്ഞു. വീട്ടിലുണ്ടായിരുന്നവര്‍ക്കുനേരെയും കല്ലെറിഞ്ഞു. പിന്നീട് രാത്രിയിലെത്തി വീട്ടും ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ എക്സൈസ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; വാൻ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാർക്ക് പരിക്ക്

മണിയാർ കരാർ നീട്ടൽ; സർക്കാരിലെ ഭിന്നത പുറത്ത്, കരാർ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios