കോട്ടയ്ക്കൽ എസ്റ്റേറ്റിൽ ഈട്ടി മുറിച്ചു, നീർച്ചാൽ നികത്തി; റെഡ് സോണിൽ ചട്ടങ്ങൾ ലംഘിച്ച് നിർമാണം, കേസ്

ദുരന്തനിവാരണ അതോറിറ്റിയുടെ റെഡ് സോണിൽ വരുന്ന സ്ഥലത്ത് ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണ പ്രവൃത്തികൾക്ക് പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് എസ്റ്റേറ്റിനുള്ളിൽ കുളവും കെട്ടിടങ്ങളും നിർമിക്കുന്നത്

illegal tree cutting kottaykkal estate wayanad forest department case

വയനാട്: പനവല്ലി കോട്ടയ്ക്കൽ എസ്റ്റേറ്റിലെ അനധികൃത മരംമുറിയിൽ വനംവകുപ്പ് കേസെടുത്തു. കെട്ടിട നിർമാണത്തിനായി ഈട്ടി മുറിച്ചുമാറ്റിയെന്നാണ് വനം വകുപ്പ് കണ്ടെത്തൽ.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ വില്ലേജിലെ കോട്ടയ്ക്കൽ എസ്റ്റേറ്റിലാണ് മരംമുറി. എസ്റ്റേറ്റിൽ നീർച്ചാൽ നികത്തി വലിയ കുളം നിർമിക്കുന്നുണ്ട്. ഇതിനായി ഈട്ടി മുറിച്ചെന്നാണ് വനംവകുപ്പ് കണ്ടെത്തൽ. ബേഗൂർ റേഞ്ച് ഓഫീസറുടേതാണ് നടപടി. എസ്റ്റേറ്റ്‌ ഉടമയായ പനവല്ലി മുണ്ടുകോട്ടയ്‌ക്കല്‍ സുജിത്‌ മാത്യുവിനെതിരെയാണ്‌ കേസെടുത്തത്.

ദുരന്തനിവാരണ അതോറിറ്റിയുടെ റെഡ് സോണിൽ വരുന്ന സ്ഥലത്ത് ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണ പ്രവൃത്തികൾക്ക് പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് എസ്റ്റേറ്റിനുള്ളിൽ കുളവും കെട്ടിടങ്ങളും നിർമിക്കുന്നത്. നീർച്ചാൽ നികത്തിയാണ് കുളം നിർമാണം. ഇത് സമീപത്തെ കോളിനിക്കാരെയും ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ റവന്യൂ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios