സ്വന്തം കല്ല്യാണം മിസ്സായേനെ, നന്ദി റെയിൽവേ നന്ദി; സമയത്തെത്തിക്കാൻ ഇടപെട്ടതിന് നന്ദി പറഞ്ഞ് യുവാവ് 

അങ്ങനെ, തന്റെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് വാ​ഗ് എക്സിൽ ഒരു പോസ്റ്റിട്ടു. കൂട്ടത്തിൽ വയസ്സായവരടക്കം 34 പേരുണ്ട് എന്നും ഇത്രയും പേർക്ക് മറ്റൊരു യാത്രാമാർ​ഗം കണ്ടെത്തുക പ്രയാസമാണ് എന്നും അതിൽ പറഞ്ഞിരുന്നു.

groom about to miss own wedding indian railway helps to reach right time

ഇന്ത്യയിലെ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നത് ഒരു പുതിയ കാര്യമല്ല. നേരത്തും കാലത്തും ട്രെയിനുകൾ എത്തിയാൽ മാത്രമാണ് അത്ഭുതം. എന്തായാലും, ട്രെയിൻ വൈകിയതു കാരണം സ്വന്തം കല്ല്യാണത്തിന് എത്താതിരിക്കുമോ എന്ന് ആശങ്കപ്പെട്ട യുവാവിന് സഹായവുമായി റെയിൽവേ തന്നെ എത്തി. ഒടുവിൽ, സമയത്തിന് യുവാവിന് എത്താനും പറ്റിയത്രെ. 

ചന്ദ്രശേഖർ വാഗ് എന്ന യുവാവ് തൻ്റെ ബന്ധുക്കൾക്കൊപ്പം മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് ഗീതാഞ്ജലി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. അവിടെ വച്ചായിരുന്നു വാ​ഗിന്റെ വിവാഹം. ഒപ്പം 34 പേരും ഉണ്ടായിരുന്നു. എന്നാൽ, ട്രെയിൻ 3-4 മണിക്കൂർ വൈകി. അതോടെ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്നുള്ള അവരുടെ കണക്ടിംഗ് ട്രെയിനായ സരാഘട്ട് എക്സ്പ്രസ് കിട്ടാനുള്ള സാധ്യതയില്ലാതായി. ഇത് വാ​ഗിനെ ആകെ ആശങ്കയിലാക്കി. 

അങ്ങനെ, തന്റെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് വാ​ഗ് എക്സിൽ ഒരു പോസ്റ്റിട്ടു. കൂട്ടത്തിൽ വയസ്സായവരടക്കം 34 പേരുണ്ട് എന്നും ഇത്രയും പേർക്ക് മറ്റൊരു യാത്രാമാർ​ഗം കണ്ടെത്തുക പ്രയാസമാണ് എന്നും അതിൽ പറഞ്ഞിരുന്നു. പോസ്റ്റിൽ റെയിൽവേ മന്ത്രിയേയും ടാ​ഗ് ചെയ്തിരുന്നു. എന്നിരുന്നാലും, ട്വീറ്റ് ഫലിച്ചു. 

ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജരുടെ നിർദ്ദേശപ്രകാരം ഹൗറയിലെ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എന്നിവർ ചേർന്ന് വരനെ സമയത്തിന് വിവാഹസ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 

സരാഘട്ട് എക്സ്പ്രസ് ഹൗറയിൽ കുറച്ചുനേരം നിർത്തി. അതേസമയം, ഗീതാഞ്ജലി എക്‌സ്‌പ്രസിൻ്റെ പൈലറ്റിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും വേ​ഗത്തിൽ എത്തിച്ചേരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഗീതാഞ്ജലി എക്‌സ്പ്രസിന് കാലതാമസം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ റെയിൽവേ എല്ലാ ക്രമീകരണങ്ങളും ചെയ്തു. 

കൂടാതെ, ഹൗറയിലെ സ്റ്റേഷൻ ജീവനക്കാർ യാത്രക്കാരെയും അവരുടെ ലഗേജുകളും പ്ലാറ്റ്‌ഫോം 21 -ൽ നിന്ന് സരാഘട്ട് എക്‌സ്പ്രസ് നിർത്തിയിരുന്ന പ്ലാറ്റ്‌ഫോം 9 -ലേക്ക് വേഗത്തിൽ മാറ്റാൻ തയ്യാറെടുത്തു. അങ്ങനെ, ഗീതാഞ്ജലി എക്സ്പ്രസ് അതിൻ്റെ പുതുക്കിയ ഷെഡ്യൂളിന് മുമ്പായി ഹൗറയിലെത്തി. വന്നയുടനെ, 35 അംഗങ്ങളും ഏതാനും മിനിറ്റുകൾക്കുള്ളിൽ സരാഘട്ട് എക്സ്പ്രസിൽ കയറിയെന്ന് റെയിൽവേ ജീവനക്കാർ ഉറപ്പാക്കി.

വെറുമൊരു സേവനം എന്നതിനും അപ്പുറം കരുണയുള്ളൊരു പ്രവൃത്തിയാണ് റെയിൽവേ ചെയ്തത് എന്നാണ് നന്ദി അറിയിച്ചുകൊണ്ട് വാ​ഗ് പറഞ്ഞത്. 

ഇങ്ങനെയൊരു വിവാഹം വേണ്ടേവേണ്ട, വരമാലചടങ്ങിനുപിന്നാലെ വധു ഇറങ്ങിപ്പോയി, പൊലീസുകാരൻ സ്ത്രീധനം ചോദിച്ചത് 30 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios