ഒടുവില്‍ തീരുമാനം, ഏര്‍പ്പെടുത്തുന്നത് കര്‍ശന സുരക്ഷ; ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദർശിക്കാൻ അവസരം
ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി.
തിരുവനന്തപുരം: ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി. മെയ് 31 വരെയാണ് സന്ദര്‍ശനത്തിനുള്ള അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേര്‍ക്കാകും പ്രവേശനം.
സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു വര്‍ക്ക് സൈറ്റുകള്‍ വേര്‍തിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സുരക്ഷ ക്രമീകരണങ്ങളുടെ പേരില്‍ അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇടുക്കി അണക്കെട്ടിലെത്തിയ സഞ്ചാരികളിലൊരാള്‍ പതിനൊന്ന് സ്ഥലത്ത് താഴിട്ട് പൂട്ടിയത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശനം നിരോധിച്ചത്. പ്രതിഷോധം ശക്തമായതോടെ, കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു. വേനല്‍ അവധി, ആഘോഷദിനങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഡാം വീണ്ടും തുറന്ന് നല്‍കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
'പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത', ജാഗ്രത പാലിക്കണമെന്ന് പൊലീസ്