രഹസ്യവിവരം, 3 ദിവസം നിരീക്ഷണം; അടുക്കളയിലും പുറത്തുമായി 12 ചാക്കുകൾ കിട്ടി, ചന്ദനം വിറ്റ കേസിൽ വീട്ടുടമ ഒളിവിൽ

വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷം ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്. 

Homeowner absconding in case of selling 12 sacks of sandalwood in kitchen and outside at malappuram

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല. 

വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്. 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുക്കുകയായിരുന്നു. എന്നാൽ വീട്ടുടമയായ അലവിയെ പിടികൂടാനായില്ല.

എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ  ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. 

'50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാം'; മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios