മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; 51കാരൻ മരിച്ചു, ബൈക്കോടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്ക്
ബൈക്കോടിച്ചിരുന്ന 40കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രൻ (51) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പറശ്ശേരി സ്വദേശി ബഷീറിനെ (40) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പാലത്തിലിടിച്ചുണ്ടായ അപകടമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം