വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ മഞ്ജു പി എന്‍ എഴുതിയ കവിതകള്‍
ചുറ്റുപാടുകളില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ട സമകാലിക മനുഷ്യജീവിതത്തെ, ഭൂമിയും ആകാശവും സര്‍വ്വചരാചരങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് മഞ്ജു പി എന്നിന്റെ കവിതകള്‍. അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്തിന്റെ ജീവിതത്തെ, ചുറ്റുമുള്ള ജീവജാലങ്ങളുടെ വിശാലഭൂമികയിലേക്ക് പറിച്ചുനടുന്നു ഈ കവിതകള്‍. പ്രകൃതിയും മനുഷ്യനും ചേര്‍ന്നൊരു നദി. അവിടെ, ഋതുഭേദങ്ങള്‍ക്കൊപ്പം പൂത്തുലയുകയും കൊഴിയുകയും ചെയ്യുന്ന കാട്ടുപൂക്കളുടെ ജീവതാളമുണ്ട്. വീടെന്ന ജലാശയത്തിലേക്ക് മുങ്ങാം കുഴിയിടുന്ന 'ഞാനെന്ന' പക്ഷിയുണ്ട്. ഇളം പുല്ലു തിന്ന് ആനന്ദങ്ങള്‍ പകുത്തെടുക്കുന്ന സ്വപ്‌നങ്ങളുടെ കാട്ടുമണങ്ങളുണ്ട്. തികച്ചും വൈയക്തികമായ ആവിഷ്‌കാരങ്ങള്‍ക്ക് പോലും അവിടെത്തുമ്പോള്‍ പ്രകൃതിയുടെ നിറച്ചാര്‍ത്തുണ്ട്. ഭാഷയെയും ആഖ്യാനങ്ങളെയും കുറിച്ചുള്ള ആലോചനകള്‍ക്കു പോലും ഇതര ജീവജാലങ്ങളുടെ കൈത്താങ്ങുകളുണ്ട്. മഞ്ജുവിന്റെ കവിതകള്‍ മനുഷ്യനും ഭൂമിയും തമ്മിലുള്ള അകലങ്ങളെ സ്വപ്‌നഭരിതമായ ഭാഷയാല്‍ മായ്ച്ചുകളയുകയാണ്.
ശ്ലഥം
പാളങ്ങളിലൂടെ
ഇഴയുന്ന ഒച്ച്
വാക്കിനുളളില്‍ നിന്ന്
പുറത്തു കടക്കാത്ത അര്‍ത്ഥം
ചുമക്കുന്നു
അടയിരിക്കുന്ന
പക്ഷിയുടെ സ്വപ്നം
നിഴല്‍ച്ചിത്രങ്ങളുടെ
ഉള്‍ച്ചന്തം
മുട്ടയ്ക്കുള്ളില്‍ നിന്ന്
പറന്നു പോയത്
ആകാശം
നിനക്കരികില്‍
തലച്ചോറ് കൊത്തിത്തിന്നുന്ന
സ്‌നേഹം
തോണിയിറക്കും മുമ്പ്
ഒരു വാക്ക് -
നാളത്തെ പ്രഭാതത്തിന്
മഞ്ഞു സൂര്യന്‍
രാത്രി,
നക്ഷത്രങ്ങള്‍
ജാലകം തുറക്കുമ്പോള്‍
മുയല്‍ഹൃദയം മഞ്ഞിലൊളിപ്പിച്ച്
ചന്ദ്രനും
നാടകം
ആകാശത്തെ
ആലിന്‍ കൊമ്പില്‍
ആത്മഹത്യയ്‌ക്കൊരുങ്ങും
അന്തിവെയില്‍
നുരഞ്ഞു പൊങ്ങുന്നു
വിഷം കുടിച്ച
ശംഖുപുഷ്പങ്ങളുടെ
പുനര്‍ജ്ജന്മസങ്കല്പം
അര്‍ബുദം ബാധിച്ച
ചിരകാല സ്വപ്നം
നീല നദിക്കരെ
നിവര്‍ന്നു കിടന്നു
ചൂണ്ടയിടുന്നു
തിരശ്ശീലകളെ
മറയ്ക്കും
തിരശ്ശീലകള്‍ക്കിടയില്‍
പൊടുന്നനെ വീണ
ഇരുട്ടില്‍
മെഴുകുപിണ്ഡങ്ങളായ
കഥാപാത്രങ്ങള്‍
നൂല്‍പ്പാലത്തിലൂടെ
അഭിമുഖം നടക്കും
വിചാരങ്ങള്‍
പിന്നില്‍,
പിരിഞ്ഞു പോകാതെ
പിണങ്ങി നില്‍ക്കുന്നു
ചിരിച്ചു തള്ളും
സങ്കടം
മുന്നില്‍,
മുഖം മറയ്ക്കും കഥകള്‍ക്കു
കഥമെനയും കഥകള്‍.
പ്രളയം
നിലാപ്പുഴ
കരകവിഞ്ഞൊഴുകാന്‍ തുടങ്ങി
മാനുകള്‍
ഇളം പുല്ലുകള്‍ തിന്ന്
തുള്ളിക്കളിക്കുന്നു
സ്വപ്നങ്ങളുടെ തുരുത്ത്
ഒരില കണക്കെ
ഓളങ്ങള്‍ക്കു മേല്‍
ഒഴുകി നടന്നു
മുകള്‍പ്പരപ്പില്‍
വാലിളക്കി ആനന്ദനൃത്തം ചെയ്ത
ഓറഞ്ചു മത്സ്യത്തിന്റെ ചുണ്ടുകളില്‍
മിന്നല്‍ പോലെ
ഒരു നീലപ്പൊന്മാന്‍ വന്നു
ചുംബിച്ചു പറന്നു.
ഒന്നിനേയും
മുക്കിക്കൊല്ലാതെ
ഉയര്‍ത്തി നിര്‍ത്തിയ
വെള്ളപ്പൊക്കത്തില്‍
ആകാശവും ഭൂമിയും
ഒരുമിച്ചാലിംഗനം ചെയ്തു.
കൊടിയേറ്റം
ആശുപത്രിയൊരുത്സവ -
പ്പറമ്പിന്‍ പകര്‍ച്ചയായ്
നെറ്റിപ്പട്ടം കെട്ടിയ ഡോക്ടര്‍
ശസ്ത്രക്രിയാമുറിയില്‍
ട്രോളിയിലുരുണ്ടുരുണ്ട്
വര്‍ണ്ണബലൂണുകള്‍ പറത്തി .....
യന്ത്രയൂഞ്ഞാലില്‍ക്കറങ്ങി ...
മോര്‍ച്ചറിത്തണുപ്പിലേയ്ക്ക് ..
തലയ്ക്കടിയേറ്റുണരുമ്പൊഴുണ്ടൊരാള്‍
മരണമേശയിലെണീറ്റുനിന്ന്
മരിച്ചവരെയൊക്കെ
വിളിച്ചുണര്‍ത്തുന്നു
ഉയിര്‍ത്തെഴുന്നേല്പിന്‍
കൊടി പറത്തുന്നു.
വീട് ജലാശയമാവുമ്പോള്‍
വീട്
ജലാശയമാവുമ്പോഴൊക്കെ
ഞാന്‍
ജലപ്പക്ഷിയാവുന്നു .
ജലത്തിന്റെ അടരുകളിലൂടെ
തുഴഞ്ഞു നീങ്ങുന്നു
മുകള്‍പ്പരപ്പില്‍ നിന്ന്
കണ്ണുകള്‍ കൊണ്ട്
ആകാശത്തെക്കൊത്തിയെടുത്ത്
അടിത്തട്ടിലേയ്ക്കു പറക്കുന്നു.
നനഞ്ഞ ചിറകു നിവര്‍ത്തി
പാറമേലിരിക്കുമ്പോള്‍
എന്റെ തൂവലുകളില്‍
നക്ഷത്രങ്ങള്‍ തിളങ്ങുന്നു
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ
അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍
സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ
എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്
പേടി, പി.എ നാസിമുദ്ദീന്‍ എഴുതിയ കവിതകള്‍
പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു, ഉമ്പാച്ചി എഴുതിയ അഞ്ച് കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ
സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു