ഈ വിവാഹമോതിരം എങ്ങനെയാണ് മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയതെന്ന് അറിയേണ്ടേ...?

ഏറെ നിരാശയോടെയാണ് അന്ന് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്. എന്നാൽ അഞ്ചുമാസങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം നാതനിന് തിരിച്ചു കിട്ടിയിരിക്കുകയാണ്. 

Want to know how this wedding ring got stuck in the neck of the fish

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടുമ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്തരത്തില്‍ ഒരു ഭാഗ്യം തേടി എത്തിയിരിക്കുകയാണ് നാതന്‍ റീവ്സിന്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നാതന്‍ ഭാര്യ സൂസിക്കൊപ്പം നോഫോക് ദ്വീപ് സന്ദര്‍ശിക്കുകയുണ്ടായി. 

അന്ന് അപ്രതീക്ഷിതമായി കടലില്‍ നാതന്റെ വിവാഹമോതിരം നഷ്ടമായി. ദ്വീപിന് സമീപം കുറെ തിരഞ്ഞെങ്കിലും മോതിരം തിരിച്ചു കിട്ടിയില്ല. ഏറെ നിരാശയോടെയാണ് അന്ന് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്. എന്നാൽ അഞ്ചുമാസങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം നാതനിന് തിരിച്ചു കിട്ടിയിരിക്കുകയാണ്. 

എന്നാൽ മോതിരം കയ്യിൽ കിട്ടിയിട്ടില്ല. കാരണം കണമ്പ് വിഭാഗത്തില്‍പ്പെട്ട ഒരു കുഞ്ഞു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയ നിലയിലാണ് മോതിരം. സൂസന്‍ പ്രിയോര്‍ എന്ന മുങ്ങല്‍ വിദഗ്ധയാണ് മോതിരത്തിനുള്ളില്‍ കുടുങ്ങിയ ശരീരവുമായി കഴിയുന്ന മീനിനെ കണ്ടെത്തിയത്. 

ഉടൻ തന്നെ മീനിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സൂസന്‍ പിന്നീട് സമൂഹ മാധ്യമത്തിലൂടെ ദമ്പതികളെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. 73,000 രൂപ വിലയുള്ള മോതിരമാണ് മീനിന്റെ കഴുത്തില്‍ കുടുങ്ങിയിരിക്കുന്നതെന്നും നാതന്‍ പറഞ്ഞു.

ഇപ്പോൾ മീനിന് കുഴപ്പമൊന്നുമില്ലെങ്കിലും അത് വളരുന്നതിനുനരിച്ച് മോതിരം ഒരുപ​ക്ഷേ മാംസത്തിനുള്ളിൽ പോകാനുള്ള സാധ്യത ഏറെയാണെന്ന് സൂസന്‍ പറയുന്നു. എങ്ങനെയെങ്കിലും മീനിനെ പിടികൂടി മോതിരം തിരിച്ചെടുക്കണമെന്ന് സൂസന്‍ പറഞ്ഞു. 

തിളച്ചുമറിയുന്ന ലാവയ്ക്ക് മുകളില്‍ പാകം ചെയ്‌തെടുത്ത പിസ; അത്ഭുതപ്പെടുത്തുന്ന വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios