ശൈത്യകാലത്തെ വരണ്ട ചർമ്മം അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍
തണുപ്പുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ടാണ് പലപ്പോഴും വരണ്ട ചർമ്മം ഉണ്ടാകുന്നത്. ഇത്തരത്തില്‍ വരണ്ട ചർമ്മത്തെ ചെറുക്കാൻ വീട്ടില്‍ പരീക്ഷിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.
ശൈത്യകാലകാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. തണുപ്പുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ടാണ് പലപ്പോഴും വരണ്ട ചർമ്മം ഉണ്ടാകുന്നത്. ഇത്തരത്തില്‍ വരണ്ട ചർമ്മത്തെ ചെറുക്കാൻ വീട്ടില്‍ പരീക്ഷിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.
1. ഇളം ചൂടുവെള്ളത്തിൽ കുളിക്കുക
തണുപ്പുകാലത്ത് പലരും നല്ല ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പവും ആവശ്യമായ എണ്ണകളും നീക്കം ചെയ്യും. അതിനാല്‍ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും വരണ്ട ചര്‍മ്മത്തെ തടയാനും സഹായിക്കും.
2. വെളിച്ചെണ്ണ പുരട്ടുക
കുളിച്ചതിന് ശേഷം മോയ്സ്ചറൈസറായി വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.
3. പാല്‍- തേന്‍ പാക്ക്
പാലില്‍ തേന്‍ ചേര്‍ത്ത് ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.
4. റോസ് വാട്ടര്‍- ഗ്ലിസറിന്‍
റോസ് വാട്ടറും ഗ്ലിസറിനും കലർത്തി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചർമ്മത്തിൽ പുരട്ടുക. ജലാംശം നിലനിർത്താനും വരണ്ട ചര്‍മ്മത്തെ അകറ്റാനും ഈ പാക്ക് സഹായിക്കും.
Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍