മീന്‍ പിടുത്തത്തിനിടെ അപ്രതീക്ഷിതമായി വമ്പന്‍ ചീങ്കണ്ണിയുടെ വരവ്; വീഡിയോ

മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിനുള്ളില്‍ നിന്ന് എന്തോ പാഞ്ഞുവരുന്നു. സെക്കന്‍ഡുകള്‍ക്കകം തന്നെ അതൊരു ചീങ്കണ്ണിയാണെന്ന് ടോമിക്ക് മനസിലായി. അത് തനിക്ക് നെരെ പാഞ്ഞുവരികയാണെന്ന് തിരിച്ചറിഞ്ഞ ടോമി വൈകാതെ തന്നെ പിറകിലേക്ക് ഓടാന്‍ തുടങ്ങി. ഇടയ്ക്ക് വച്ച് വീണെങ്കിലും അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ടോമി ഓടി

video in which alligator chases man during fishing

അപ്രതീക്ഷിത സംഭവങ്ങള്‍ അടങ്ങിയ വീഡിയോകള്‍ എപ്പോഴും നമ്മെ അമ്പരപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആകാംക്ഷയിലാക്കുകയോ എല്ലാം ചെയ്യാറുണ്ട്. അത്തരം ധാരാളം വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ദിവസവും നമ്മെ തേടിയെത്താറുമുണ്ട്, അല്ലേ? 

അങ്ങനെയൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. മീന്‍ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്ന് വമ്പനൊരു ചീങ്കണ്ണി പാഞ്ഞുവന്നാല്‍ എന്തുചെയ്യും? അതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. 

യുഎസിലെ സതേണ്‍ ഫ്‌ളോറിഡയിലുള്ള എവര്‍ഗ്ലേഡ്‌സ് എന്ന സ്ഥലം. പൊതുവേ കാടും പുഴയുമെല്ലാം ചേര്‍ന്നുകിടക്കുന്നൊരു പ്രദേശമാണിവിടം. ഇവിടെയൊരു ജലാശയത്തില്‍ മീന്‍പിടുത്തത്തിലായിരുന്നു ടോമി ലീ എന്ന യുവാവ്. 

മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിനുള്ളില്‍ നിന്ന് എന്തോ പാഞ്ഞുവരുന്നു. സെക്കന്‍ഡുകള്‍ക്കകം തന്നെ അതൊരു ചീങ്കണ്ണിയാണെന്ന് ടോമിക്ക് മനസിലായി. അത് തനിക്ക് നെരെ പാഞ്ഞുവരികയാണെന്ന് തിരിച്ചറിഞ്ഞ ടോമി വൈകാതെ തന്നെ പിറകിലേക്ക് ഓടാന്‍ തുടങ്ങി. ഇടയ്ക്ക് വച്ച് വീണെങ്കിലും അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ടോമി ഓടി.

വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറിയ ചീങ്കണ്ണി ടോമിയുടെ പിറകെ വഴിയിലൂടെ ഏറെ ദൂരം പാഞ്ഞുവരുന്നു. ശേഷം അത് തിരികെ വെള്ളത്തിലേക്ക് തന്നെ പോകുകയാണ് ചെയ്തത്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ടോമിയുടെ പക്കലുണ്ടായിരുന്ന 'ഗോ പ്രോ' ക്യാമറയിലാണ് ഈ ദൃശ്യങ്ങളത്രയും പതിഞ്ഞത്. തുടര്‍ന്ന് ടോമി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. നിരവധി പേരാണ് ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. 

 

 

വിജനമായ സ്ഥലങ്ങളില്‍ തനിയെ യാത്ര ചെയ്യുന്നതും ഇത്തരത്തില്‍ മീന്‍ പിടുത്തം അടക്കമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ഏറെ ശ്രദ്ധിച്ചുവേണം എന്ന പാഠമാണ് വീഡിയോ നല്‍കുന്നത്. 

Also Read:- കൂർത്ത കുപ്പിച്ചില്ലുകൾ പോലെയുള്ള പല്ലുകൾ, കറുപ്പ് നിറം; ഈ മത്സ്യത്തെ കണ്ട് അമ്പരന്ന് പ്രദേശവാസികള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios