ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ

 20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം ഒൻപതാം നൂറ്റാണ്ടിലേതാണെന്നാണ് ലാഡ്ബൈബിളിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

UK Museum displays Worlds largest known human poop which is 20 CM long

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ. ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിലാണ് ഈ വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്.

​20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം ഒൻപതാം നൂറ്റാണ്ടിലേതാണെന്നാണ് ലാഡ്ബൈബിളിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് റിപ്പോർട്ടുകൾ.ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്.

1972 ലാണ്  ഈ വിസർജ്ജ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. യോർക്കിലെ ഇന്നത്തെ ലോയ്ഡ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ ഈ വിസർജ്ജ്യം കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിസർജ്ജ്യം ഇപ്പോൾ യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഈ വിസർജ്ജ്യത്തിൽ പ്രധാനമായും ബ്രഡും മാംസവുമാണ് അടങ്ങിയിരിക്കുന്നതെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. കുറച്ച് ദിവസമായി മലവിസർജനം നടത്താതിരുന്നതിന് ശേഷം പുറത്തു വന്ന വിസർജ്ജ്യമാണ് ഇതെന്നാണ് കരുതുന്നത്.

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ 'യെല്ലോ' ഫംഗസ്?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios