Lose Belly Fat: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും ഈ മൂന്ന് ചായകള്‍...
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കൊഴുപ്പുള്ള ഭക്ഷണം ഒഴിവായാല്‍ വയറിലെ കൊഴുപ്പും ഒഴിവാകും. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കൊഴുപ്പുള്ള ഭക്ഷണം ഒഴിവായാല്‍ വയറിലെ കൊഴുപ്പും ഒഴിവാകും. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ചായകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
രണ്ട്...
ബ്ലാക്ക് ടീ അഥവാ കട്ടന്‍ ചായ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ബ്ലാക്ക് ടീ പതിവായി കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
മൂന്ന്...
ജിഞ്ചര്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി നിങ്ങളുടെ മൊത്തത്തിലുള്ള ശരീര താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് കൂടുതല്‍ ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കുന്നു.
Also Read: ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബെറി പഴങ്ങള്‍ സഹായിക്കുമോ?