റെസ്റ്റോറന്‍റിലെ ജീവനക്കാർക്ക് ഏഴ് ലക്ഷം രൂപ 'ടിപ്' നല്‍കി കസ്റ്റമര്‍!

റെസ്റ്റോറന്‍റിലെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപാണ് വാർത്തകളിൽ ഇടംപിടിച്ചത്.

restaurant customer gives staff lakhs of rupees as tip

റെസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍, ബില്ലിനൊപ്പം ജീവനക്കാര്‍ക്ക് എന്തെങ്കിലും 'ടിപ്' നല്‍കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. സാധാരണയായി പത്തോ ഇരുപതോ അമ്പതോ രൂപയൊക്കെയാകും ഇങ്ങനെ ടിപായി കിട്ടുന്നത്.

എന്നാല്‍ ലക്ഷങ്ങള്‍ കിട്ടിയാലോ? അത്തരത്തിലൊരു സംഭവം ആണ് ഫ്ലോറിഡയിലെ വഹൂ സീഫുഡ് ഗ്രിൽ എന്ന റെസ്റ്റോറന്‍റില്‍ നടന്നത്. റെസ്റ്റോറന്‍റിലെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപാണ് വാർത്തകളിൽ ഇടംപിടിച്ചത്.

ഭക്ഷണം കഴിച്ചതിന് ശേഷം റെസ്റ്റോറന്‍റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച ഈ കസ്റ്റമർ ജീവനക്കാരോട് നന്ദി പറയുകയും ശേഷം എല്ലാവർക്കും 1000 ഡോളർ വീതം ടിപ് നൽകുകയായിരുന്നു. അതായത് ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ. പത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എല്ലാവര്‍ക്കുമായി 10,000 ഡോളറാണ് ഇയാല്‍ ടിപ് നല്‍കിയത്. റെസ്റ്റോറന്‍റ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചത്. 

 

Also Read: ഈ റെസ്റ്റോറന്‍റില്‍ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios