'വൈറ്റ് ടൈഗർ' ലുക്കില്‍ പ്രിയങ്ക ചോപ്ര; വസ്ത്രത്തിന്‍റെ വില 2 ലക്ഷം രൂപ!
'വൈറ്റ് ടൈഗർ' എന്ന സീരിസിന്‍റെ പ്രചാരണത്തിരക്കിലാണ് താരമിപ്പോള്‍. ഇതിന്റെ ഭാഗമായി താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും എപ്പോഴും ശ്രമിക്കുന്ന ഒരു താരമാണ് പ്രിയങ്ക. അതുകൊണ്ടുതന്നെ താരത്തിന്‍റെ പല ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്.
'വൈറ്റ് ടൈഗർ' എന്ന സീരിസിന്‍റെ പ്രചാരണത്തിരക്കിലാണ് താരമിപ്പോള്‍. ലണ്ടനിലെ വീട്ടിലുള്ള പ്രിയങ്ക ഓൺലൈനിലൂടെയാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കറുത്ത വരകൾ പ്രിന്റ് ചെയ്ത വെള്ള മോണോക്രോം ഡ്രസ്സിലുള്ള ചിത്രമാണ് പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയങ്കയോടൊപ്പം തന്‍റെ നായ്ക്കുട്ടിയും ചിത്രത്തിലുണ്ട്. കടുവയുടെ ശരീരത്തിലെ വരകൾ പോലെ ഡിസൈൻ ചെയ്ത ഡ്രസ്സിൽ പ്രിയങ്ക ശരിക്കുമൊരു ‘വൈറ്റ് ടൈഗർ’ ലുക്കിലാണെന്നാണ് ആരാധകരുടെ അഭിപ്രായം.
ടർട്ടിൽ നെക്കും ഫുൾ സ്ലീവുമുള്ളതാണ് ഈ കിടിലന്‍ ഔട്ട്ഫിറ്റ്. അമേരിക്കൻ ബ്രാൻഡായ സെന്റ് ജോൺ ആണ് വസ്ത്രം ഒരുക്കിയത്. 2 ലക്ഷം രൂപയാണ് ഇതിന്‍റെ വില.
കറുത്ത സ്ട്രാപ്പി ഹീൽസ് ആണ് താരം പെയർ ചെയ്തിരിക്കുന്നത്. വളയാകൃതിയിലുള്ള കമ്മലും ഒരു സൺഗ്ലാസും താരം ധരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനലുള്ള തുണികൊണ്ടാണ് നായ്ക്കുട്ടിയായ ഡയാനയുടെ ബെൽറ്റ് ജാക്കറ്റ് ഒരുക്കിയത്. 'ഒരു വെള്ളക്കടുവയും അതിന്റെ കുട്ടിയും' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
Also Read: പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന; ബാഗിന്‍റെ വില രണ്ട് ലക്ഷം രൂപ; ചിത്രങ്ങള്‍ വൈറല്‍...