Onam 2023 : 'മാവേലി നാട് വാണീടും കാലം…' ; പാടാം ഈ ഓണപ്പാട്ടുകൾ
ഓണത്തിന് പുതുവസ്ത്രവും ധരിച്ച് പൂക്കളമിടുകയും ഓണപ്പാട്ടുകൾ പാടാറുമുണ്ട്. ഈ ഓണത്തിന് എല്ലാവർക്കും ഒരുമിച്ചിരുന്ന ചില ഓണപ്പാട്ടുകൾ പാടാം.
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. പുതുവസ്ത്രവും അത്തപ്പൂക്കളവും സദ്യയുമൊക്കെ കൊണ്ടുള്ള ഓണം കുട്ടികൾക്ക് എന്നും ആവേശമാണ്. ഓണത്തിന് പുതുവസ്ത്രവും ധരിച്ച് പൂക്കളമിടുകയും ഓണപ്പാട്ടുകൾ പാടാറുമുണ്ട്. ഈ ഓണത്തിന് എല്ലാവർക്കും ഒരുമിച്ചിരുന്ന ചില ഓണപ്പാട്ടുകൾ പാടാം. പ്രധാനപ്പെട്ട ഓണപ്പാട്ടിന്റെ ഏതാനും വരികളാണ് താഴേ ചേർക്കുന്നത്...
മാവേലി നാട് വാണീടും കാലം…
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ഓണപ്പൂവേ പൂവേ പൂവേ...
ഓണപ്പൂവേ പൂവേ പൂവേ
ഓമൽ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെമാടി വിളിപ്പൂ ഇതാ ഇതാ ഇതാ
അന്തർദാഹ സംഗീതമായ് സന്ധ്യാ പുഷ്പ
സൗരഭമായ് അനുഭൂതികൾ പൊന്നിതളിതളായ്
അഴകിൽ വിരിയും തീരമിതാ …
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലോ ...
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ ..
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ..
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ ..
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ...
പൂവിളി പൂവിളി പൊന്നോണമായി...
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ
നീ വരൂ ഭാഗം വാങ്ങാൻ (പൂവിളി)
പൂ കൊണ്ടു മൂടും പൊന്നിൻ ചിങ്ങത്തിൽ
പുല്ലാങ്കുഴൽ കാറ്റത്താടും ചമ്പാവിൻ പാടം (പൂ കൊണ്ടു)
ഇന്നേ കൊയ്യാം നാളെ ചെന്നാൽ അത്തം ചിത്തിര ചോതി
പുന്നെല്ലിൻ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയിൽ മോഹം പൊന്നിൻ മുത്തായ് മാറ്റും പൂ വയലിൽ
നീ വരൂ ഭാഗം വാങ്ങാൻ (പൂവിളീ)
പൂവേ പൊലി പൂവേ പൊലി പൂവേ..
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ...
Read more ഓണത്തിന് കൊതിയൂറും പൊടിയരി പായസം ; ഇങ്ങനെ തയ്യാറാക്കാം