Onam 2023 : ഓണമൊക്കെയല്ലേ, അറിഞ്ഞിരിക്കാം അഞ്ച് ഓണക്കളികൾ
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. രാമവര്‍മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു.
ഓണം എന്നത് മലയാളികൾക്ക് ഗൃഹാതുരതയുടെയും കൂട്ടായ്‌മയുടെയും ആഘോഷം തന്നെയാണ്. പൂക്കളമിടുക , ഓണക്കോടി ധരിക്കുക, സദ്യ കഴിക്കുക ഇങ്ങനെ രസകരമായ നിരവധി കാര്യങ്ങൾ ഓണം പ്രിയപ്പെട്ടതാക്കുന്നു. ഓണത്തിന് ഏറ്റവും പ്രധാനമാണ് ഓണക്കളികളും.പ്രദേശവ്യത്യാസങ്ങൾ അനുസരിച്ചു കളികൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാ കളികളും സമാനരീതിയിൽ ഉള്ളവ തന്നെയാണ്. ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന ഓണക്കളികൾ. ഏതൊക്കെയാണെന്നറിയാം...
തിരുവാതിര...
തിരുവാതിരക്കളിയാണ് ആദ്യത്തേത് എന്ന് പറയുന്നത്. പ്രത്യകമായി തയാറാക്കിയ അരങ്ങിലാകും തിരുവാതിരക്കളി അരങ്ങേറുക. വീട്ടുമുറ്റത്താണെങ്കിൽപോലും അതിനായി ഒരു സ്ഥലം നീക്കി വച്ചിട്ടുണ്ടാകും. വേഷം തന്നെയാണ് തിരുവാതിരയുടെ ഏറ്റവും വലിയ പ്രത്യേകത. അണിയുന്ന ആഭരണങ്ങൾക്ക് പോലും കൃത്യമായ കണക്കുകളുണ്ട്. കൊളുത്തിവച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടമിട്ട് നിന്നാണ് തിരുവാതിര അവതരിപ്പിക്കുക. തലമുടി പുറകിൽ കെട്ടി ദശപുഷ്പങ്ങൾ, മുല്ലപ്പൂവ് എന്നിവ ചൂടുന്നതും തിരുവാതിരയിൽ പതിവാണ്.
പുലികളി...
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. രാമവർമ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാർ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ഉത്സവാഘോഷത്തിന്റെ ഓർമയ്ക്കാണ് പുലിക്കളി നടത്തി വരുന്നത്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് ചെണ്ട വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്.
ഓണത്തല്ല്...
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താർ' എന്നാണ് പേര്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
കുമ്മാട്ടിക്കളി...
ഓണക്കാലത്തെ വിനോദങ്ങളിൽ ഒന്നാണ് കുമ്മാട്ടിക്കളി. പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് കുമ്മാട്ടിക്കളി പ്രചാരത്തിലുള്ളത്. ഉത്രാട നാൾ മുതൽ നാലാം ഓണം വരെയാണ് കുമ്മാട്ടികൾ നാട്ടിലിറങ്ങുക.കാട്ടാളൻ, ഹനുമാൻ, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങൾ. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നിൽ വലിയ ഐതിഹ്യവുമുണ്ട്. തൃശൂർ,പാലക്കാട്,വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. പാലക്കാട്,വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
ഓണത്തല്ല്...
ഏറ്റവും പഴക്കം ചെന്ന ഓണക്കളികളിൽ ഒന്നാണ് ഓണത്തല്ല്. ഓണപ്പട,കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എഡി രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചിയിൽ' ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു.
Read more 'മാവേലി നാട് വാണീടും കാലം…' ; പാടാം ഈ ഓണപ്പാട്ടുകൾ