എണ്ണ പതിവായി ഉപയോഗിക്കൂ; ആരോഗ്യമുള്ള തലമുടി സ്വന്തമാക്കൂ...
ആരോഗ്യമുള്ള, നീണ്ട, തിളങ്ങുന്ന തലമുടിക്കായുള്ള ഏറ്റവും മികച്ച മാർഗ്ഗം നല്ല എണ്ണകളുടെ പതിവായുള്ള ഉപയോഗമാണ്. നല്ല ഹെയർ ഓയിലുകൾ തലമുടിയെ ശക്തവും പരിപാലിക്കാൻ എളുപ്പമുള്ളതും ആക്കും.
ഒറ്റ ക്ലിക്കിൽ എന്തും ലഭിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്തിനും പെട്ടെന്നു ഫലം തേടുന്ന ഇക്കാലത്ത് മനുഷ്യർക്ക് ഒരു കാര്യത്തിൽ ശ്രദ്ധിക്കാനുള്ള സമയവും കുറവാണ്. പല നല്ല പഴയ ശീലങ്ങളും ഈ വേഗത്തിൽ പുറകിലേക്കു തള്ളപ്പെടുന്നു. അങ്ങിനെയുള്ള ഒന്നാണ് പതിവായി തലമുടിയിൽ എണ്ണ തേക്കുന്ന ശീലം. ഞായറാഴ്ചയോ ഒഴിവുദിവസങ്ങളിലോ ഒക്കെ വീടിൻ്റെ ബാൽക്കണിയിലോ മുറ്റത്തോ ഒക്കെ ഇരുന്ന് അമ്മയോ അമ്മൂമയോ തലമുടിയിൽ എണ്ണ പുരട്ടി തടവിത്തരുന്നത് ഏവരുടേയും കുട്ടിക്കാല ഓർമ്മയായിരിക്കും. ഗൃഹാതുര സ്മരണയുണർത്തുന്ന ഒരു ശീലം എന്ന നിലക്കു മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ബലത്തിനും അത്യാവശ്യമുള്ള ഒന്നുകൂടിയാണ് തലയിൽ എണ്ണ തേക്കുന്ന പതിവ്.
തലയോട്ടിയുടെ ആരോഗ്യം: മുടിയുടെ തിളക്കത്തെക്കുറിച്ചും നീളത്തെക്കുറിച്ചും ബലത്തെക്കുറിച്ചുമൊക്കെയുള്ള ഉത്കണ്ഠകൾക്കിടയിൽ പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ് തലയോട്ടിയിൽ നിന്നാണ് മുടിക്കു വേണ്ട പോഷകങ്ങളും ഊർജ്ജവും കിട്ടുന്നത് എന്നത്. തലയിൽ എണ്ണ തേച്ച് തിരുമ്മുമ്പോൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂടുന്നു, സമ്മർദ്ദം കുറയുന്നു, മുടികൾക്ക് കൊഴിയാതിരിക്കാനുള്ള ബലവും കിട്ടുന്നു.
മുടിക്കുള്ള പോഷണം: മലിനീകരണവും ക്രമം തെറ്റിയ ഭക്ഷണമടക്കമുള്ള അനാരോഗ്യകരമായ ശീലങ്ങളും മുടിയെ ആരോഗ്യത്തെയും ഭംഗിയേയും വളരെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇങ്ങനെ തലയോട്ടിക്കും മുടിക്കും വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ മുടി കൊഴിച്ചിൽ, മുടി വിണ്ടുകീറൽ, മുടി വരണ്ടു പോകൽ, ചുരുണ്ടു കൂടൽ എന്നിവയോക്കെ സംഭവിക്കും. എന്നാൽ പാരച്യൂട്ട് അഡ്വാൻസ്ഡ് ഹെയർ ഓയിൽ പോലുള്ള മികച്ച ഹെയർ ഓയിലുകൾ പതിവായി ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് ആവശ്യമായ പോഷകങ്ങളും സംരക്ഷണവും ലഭ്യമാകും. ഹെയർ ഓയിലിലെ പ്രത്യേകം പോഷക ഘടകങ്ങൾ മുടിയെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്തുന്നു.
ചൂടിൽ നിന്നുള്ള സംരക്ഷണം: വലിയ കാലാവസ്ഥാവ്യതിയാനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. കേരളത്തിലാണെങ്കിൽ വലിയതോതിൽ ഈർപ്പവും ചൂടുമുള്ള അന്തരീക്ഷമാണ് പൊതുവെ. അതോടൊപ്പം രാസമിശ്രിതങ്ങളായ ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത് തലമുടിയുടെ കോശങ്ങളെ ദുർബലമാക്കുകയും മുടി സ്ട്രെയിറ്റൻ ചെയ്യാനും ഡ്രൈ ചെയ്യാനുമൊക്കെയുള്ള മെഷീനുകളുടെ ഉപയോഗം തലമുടി പൊട്ടാനും കൊഴിയാനുമൊക്കെ ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ പ്രകൃതിദത്ത ചേരുവകളാലുള്ള ഹെയർ ഓയിലുകൾ മുടി നാരുകൾക്ക് ഒരു സംരക്ഷണ വലയം തീർക്കുകയും മുടിക്ക് ബലം നൽകി ചൂടിനെ പ്രതിരോധിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.
മുടിയിൽ ഈർപ്പം നിലനിർത്തുന്നു: ധാതുക്കളാലും വിറ്റാമിനുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായ ഹെയർ ഓയിലുകളുടെ ഉപയോഗം മുടിയിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും മുടി ഡ്രൈ ആകാതിരിക്കാനും ചുരുണ്ടുകൂടലുകൾ ഒഴിവാക്കാനും സഹായിക്കുന്നു. ഓയിലുകളിലെ ഘടകങ്ങൾ മുടിയിലെ കോശങ്ങൾക്കു ചുറ്റും ഒരു കവചമായി പ്രവർത്തിക്കുന്നു.
ആരോഗ്യമുള്ള, നീണ്ട, തിളങ്ങുന്ന തലമുടിക്കായുള്ള ഏറ്റവും മികച്ച മാർഗ്ഗം നല്ല എണ്ണകളുടെ പതിവായുള്ള ഉപയോഗമാണ്. നല്ല ഹെയർ ഓയിലുകൾ തലമുടിയെ ശക്തവും പരിപാലിക്കാൻ എളുപ്പമുള്ളതും ആക്കും. മുടി നാശമാകുമോ, ഭംഗി പോകുമോ എന്നൊക്കെയുള്ള അകുലതകൾ ഉണ്ടാകുകയേ ഇല്ല.
ഏതു ഹെയർ ഓയിലാണ് തിരഞ്ഞെടുക്കുന്നതെന്നതും ഇവിടെ പ്രധാനപ്പെട്ടതാണ്. ഗുണനിലവാരം കുറഞ്ഞതും രാസവസ്തുക്കളിൽ അധിഷ്ഠിതമായതുമൊക്കെയായ ഹെയർ ഓയിലുകൾ മുടിയെ നശിപ്പിക്കും. പ്രകൃതിദത്തവും മുടിക്ക് ബലവും ആരോഗ്യവും നൽകുന്ന ആയുർവേദചേരുവകളാലും പോഷകങ്ങളാലും സമ്പുഷ്ടമായതുമായ ഒരു ഹെയർ ഓയിലാണ് തലയിൽ തേക്കാനായി തെരഞ്ഞെടുക്കേണ്ടത്. ഈ ഗുണങ്ങളടങ്ങിയ വിപണിയിലെ പ്രമുഖ ഉത്പന്നമാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ.
മലയാളികളുടെ പ്രിയപ്പെട്ട വെളിച്ചെണ്ണയിൽ മൈലാഞ്ചി, നെല്ലിക്ക, കറ്റാർ വാഴ തുടങ്ങിയ 25 ആയുർവേദ ചേരുവകൾ ചേർത്താണ് പാരച്യൂട്ട് തങ്ങളുടെ അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ നിർമ്മിക്കുന്നത്. മുടിയെ ആരോഗ്യവും ബലവും ഭംഗിയും ഉള്ളതാക്കി പോഷിപ്പിക്കുന്നതിനാവശ്യമായ എല്ലാ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഹെയർ ഓയിലാണിത്. രാസവസ്തുക്കൾ ഒന്നും ചേരാത്തതും 100% പ്രകൃതിദത്ത ചേരുവകൾ മാത്രം അടങ്ങിയതുമായ ഈ ഹെയർ ഓയിൽ യാതൊരു പ്രതികൂല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല എന്നതും ശ്രദ്ധേയമാണ്. സുരക്ഷിതവും ഫലപ്രദവുമായ ഇങ്ങനെയൊരു ഉത്പന്നം കൂടെയുള്ളപ്പോൾ തലയോട്ടിക്കും തലമുടിക്കും ഒരുപോലെ കുളിർമ്മയും ആരോഗ്യവും ബലവും പ്രദാനം ചെയ്യുന്ന എണ്ണതേപ്പ് എന്ന ശീലത്തിലേക്ക് നമുക്ക് ധൈര്യപൂർവ്വം വീണ്ടും മടങ്ങാം!