വീട് തന്നെ അക്വേറിയമാക്കി മാറ്റി ഒരു യുവാവ്, ഇതിനായി ചിലവായ തുക എത്രയാണെന്നോ....?
പത്ത് വയസ് മുതലാണ് മത്സ്യങ്ങളോടുള്ള സ്നേഹം തുടങ്ങിയതെന്ന് ജാക്ക് പറയുന്നു. ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദർശിച്ച് നേടിയ ഗോൾഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു തുടക്കം.
വീട് തന്നെ അക്വേറിയമാക്കി മാറ്റിയിരിക്കുകയാണ് 47കാരനായ ജാക്ക് ഹീത്കോ. ഏഴടി ആഴത്തിൽ ഒൻപത് ടാങ്കുകളാണ് തീര്‍ത്തിരിക്കുന്നത്. മത്സ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വീട് അക്വേറിയമാക്കി മാറ്റിയതെന്ന് ജാക്ക് പറഞ്ഞു. നോട്ടിംഗ്ഹാമിലാണ് ജാക്ക് വർഷങ്ങളായി താമസിച്ച് വരുന്നത്.
പത്ത് വയസ് മുതലാണ് മത്സ്യങ്ങളോടുള്ള സ്നേഹം തുടങ്ങിയതെന്ന് ജാക്ക് പറയുന്നു. ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദർശിച്ച് നേടിയ ഗോൾഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു തുടക്കം.
20 ലക്ഷം രൂപ ചിലവഴിച്ചാണ് വീട്ടിലൊരു അക്വേറിയം പണിഞ്ഞതെന്നും ജാക്ക് പറയുന്നു. വീടിന്റെ മൂന്ന് ഭിത്തികൾ നീക്കിയാണ് അക്വേറിയം തീര്‍ത്തത്. 50 വലിയ പെർച്ച് മത്സ്യങ്ങളും മറ്റ് അനേകം ചെറു മത്സ്യങ്ങളും അക്വേറിയത്തിലുണ്ട്. ഏഴ് അടി ടാങ്കിലെ അക്വേറിയം കൂടാതെ ഈ വീട്ടിൽ മറ്റ് രണ്ട് വലിയ ടാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
എന്റെ സുഹൃത്തുക്കൾക്കും ഈ അക്വേറിയം ഏറെ ഇഷ്ടമാണ്. അവരും ചിലപ്പോഴൊക്കെ എന്നോടൊപ്പം കൂടാറുണ്ട്. ഞങ്ങൾ സോഫയിലിരുന്ന് ടിവി കാണുന്നത് പോലെ ഇവരെ കണ്ടിരിക്കുമെന്നും ജാക്ക് പറഞ്ഞു.
പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിനായി പശുക്കളെ കെട്ടിപ്പിടിക്കാം; അമേരിക്കയിലിത് 'ട്രെന്‍ഡ്' ആണ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona