'നല്ല ബുദ്ധി'; ജ്യൂസ് കഴിക്കുന്ന സ്ട്രോയുടെ പാക്കിംഗിന് വിമര്‍ശനം...
പ്ലാസ്റ്റിക് മാലിന്യം വലിയ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് ഏറെക്കുറെ കച്ചവടകേന്ദ്രങ്ങളില്‍ നിന്നെല്ലാം പ്ലാസ്റ്റിക് കവറുകളും കൂടുകളും നിരോധിച്ചത്. എന്നാലിപ്പോഴും പാക്കറ്റ് ഭക്ഷണങ്ങളില്‍ നിന്നും മറ്റുമായി പ്ലാസ്റ്റിക് കവറുകള്‍ പുറത്തേക്ക് എത്തുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിലും നിര്‍ബാധം കൂടുകളുപയോഗിക്കുന്നവരുമുണ്ട്.
പുറമെ നിന്ന് ഭക്ഷണസാധനങ്ങളോ മറ്റ് പാനീയങ്ങളോ എല്ലാം വാങ്ങിക്കുമ്പോള്‍ മിക്കവരും നേരിടുന്നൊരു വെല്ലുവിളി അവ പാക്ക് ചെയ്ത് തരുന്ന പ്ലാസ്റ്റിക് റാപ്പുകളും പാത്രങ്ങളുമെല്ലാം ഉപേക്ഷിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പുറമെ നിന്ന് ഭക്ഷണം വാങ്ങിക്കാതിരിക്കാനുമാവില്ല, അതേസമയം ഈ പ്ലാസ്റ്റിക് വേസ്റ്റുകള്‍ പണം അങ്ങോട്ട് നല്‍കി വേണം വീട്ടില്‍ നിന്ന് ഒഴിവാക്കാൻ.
നഗരമായാലും ഗ്രാമമായാലും പ്ലാസ്റ്റിക് മാലിന്യം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാകുന്നില്ല. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം വലിയ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് ഏറെക്കുറെ കച്ചവടകേന്ദ്രങ്ങളില്‍ നിന്നെല്ലാം പ്ലാസ്റ്റിക് കവറുകളും കൂടുകളും നിരോധിച്ചത്. എന്നാലിപ്പോഴും പാക്കറ്റ് ഭക്ഷണങ്ങളില്‍ നിന്നും മറ്റുമായി പ്ലാസ്റ്റിക് കവറുകള്‍ പുറത്തേക്ക് എത്തുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിലും നിര്‍ബാധം കൂടുകളുപയോഗിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ ജ്യൂസ് കുടിക്കാനുപയോഗിക്കുന്ന സ്ട്രോയുടെ ഒരു പാക്കറ്റിന്‍റെ ചിത്രമാണ് ഇത്തരത്തിൽ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി സ്ട്രോ കടലാസ് കൊണ്ട് നിര്‍മ്മിതമാക്കിയിട്ടുണ്ട്. എന്നാല്‍ കടലാസ് കൊണ്ട് നിര്‍മ്മിച്ച ഈ പേപ്പര്‍ സ്ട്രോ കൊടുക്കുന്നതോ പ്ലാസ്റ്റിക്കിനുള്ളിലും.
ഇതെന്ത് മണ്ടത്തരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം മിക്കവരും പങ്കുവച്ചിരിക്കുന്നത്. ഇത് വല്ലാത്തൊരു ബുദ്ധി ആയിപ്പോയെന്നും, പലപ്പോഴും അധികൃതര്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത് പിന്നെങ്ങനെയാണ് പോസിറ്റീവായ മാറ്റങ്ങള്‍ ഇവിടെ വരികയെന്നുമെല്ലാം കമന്‍റുകളിലും അടിക്കുറിപ്പുകളിലുമായി ആളുകള്‍ കുറിച്ചിരിക്കുന്നു.
പലരും തങ്ങളുടേതായ നിലയില്‍ ഇതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാരര്‍ദ്ദപരമായി ഇത്തരം ഏരിയകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണലായ കമ്പനികളെ കുറിച്ചും പലരും പങ്കുവയ്ക്കുന്നുണ്ട്. ഏതായാലും ഈ ചിത്രം വ്യാപകമായ രീതിയില്‍ തന്നെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. പ്ലാസ്റ്റിക് നിരോധനം എത്ര വലിയൊരു നാടകമായി മാറുന്നു എന്ന രീതിയിലാണ് അധികപേരും ചിത്രം പങ്കുവയ്ക്കുന്നത്.
Also Read:- പുകവലി തിമിരത്തിലേക്ക് നയിക്കുമോ? അറിയേണ്ട കാര്യങ്ങള്‍...