മനുഷ്യര്‍ ചെയ്യുമോ ഇങ്ങനെ; ആനയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

ഇരുപതിനായിരത്തോളം പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്

elephant drinking water by using hand pumps

പലപ്പോഴും മനുഷ്യരെപ്പോലും കവച്ചുവയ്ക്കുന്ന ്അത്രയും പക്വതയോടെ മൃഗങ്ങള്‍ പെരുമാറാറുണ്ട്. പ്രകൃതിയോടുള്ള ധാര്‍മ്മികമായ ഇടപെടലുകളുടെ കാര്യത്തിലാണ് അധികവും മനുഷ്യരെക്കാള്‍ മികവോടെ മൃഗങ്ങള്‍ പെരുമാറിക്കാണാറ്. 

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് കീഴില്‍ വരുന്ന 'മിനിസ്ട്ര ഓഫ് ജല്‍ ശക്തി'യാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. 

ദാഹിച്ചുവലഞ്ഞ് എത്തിയ ഒരു ആന ഹാന്‍ഡ് പമ്പുപയോഗിച്ച് പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നതാണ് വീഡിയോ. മനുഷ്യരെക്കാള്‍ ശ്രദ്ധയോടെ അല്‍പം പോലും പാഴാക്കാതെ, താഴെ വീണ വെള്ളമെല്ലാം തുമ്പിക്കയ്യിലാക്കി അത് കുടിക്കുന്നത് വീഡിയോയില്‍ കാണാം. 

കുടിവെള്ളത്തിന് കാര്യമായ ക്ഷാമം നേരിടുന്ന എത്രയോ നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലും ജാഗ്രതയോടെ വെള്ളം കൈകാര്യം ചെയ്യാനും സംഭരിച്ചുവയ്ക്കാനുമൊന്നും പലപ്പോഴും മനുഷ്യര്‍ ശ്രമിക്കുന്നില്ല. അത്തരക്കാര്‍ക്ക് ഉത്തമ മാതൃകയാണ് ഈ ആനയുടെ വീഡിയോ.

'ഒരു ആനയ്ക്ക് പോലും ഓരോ തുള്ളി വെള്ളത്തിന്റെയും മൂല്യമറിയാം. എന്നിട്ടും നമ്മളെന്താണ് ഈ അമൂല്യമായ വിഭവത്തെ ഇങ്ങനെ പാഴാക്കി കളയുന്നത്...'- എന്ന അടിക്കുറിപ്പോടെയാണ് 'ജല്‍ ശക്തി' വീഡിയോ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

വീഡിയോ കാണാം...

 

 

Also Read:- കുഞ്ഞന്‍ ഇരട്ടയാനകള്‍; കൗതുകമുണര്‍ത്തുന്ന ചിത്രം വൈറലാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios