Viral Video : ബാത്ത്റൂമിന്‍റെ ഭിത്തിയില്‍ നിന്നൊരു ശബ്ദം; ടൈല്‍ പൊളിച്ചപ്പോള്‍ അമ്പരന്ന് കുടുംബം!
ഫ്ളോറിഡയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഏഴടിയോളം നീളമുള്ള വമ്പന്‍ തേനീച്ചക്കൂടാണ് കുടുംബം കണ്ടത്.
ബാത്ത്റൂമിന്‍റെ (Bathroom) ഭിത്തിയില്‍ (Wall) നിന്ന് ഇടയ്ക്കിടെ ചില ശബ്ദങ്ങള്‍ (sound) ശ്രദ്ധയില്‍പ്പെട്ട കുടുംബം ടൈല്‍ (tiles) പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ഫ്ളോറിഡയിലെ (Florida) സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഏഴടിയോളം നീളമുള്ള വമ്പന്‍ തേനീച്ചക്കൂടാണ് (bee nest) കുടുംബം കണ്ടത്.
പതിവായി ബാത്ത്റൂമിന്‍റെ ഭിത്തിയില്‍ നിന്നും ചില ശബ്ദങ്ങള്‍ കേട്ടതോടെയാണ് പരിശോധിക്കാന്‍ കുടുംബം തീരുമാനിച്ചത്. കൂടാതെ ഷവര്‍ തുറക്കുമ്പോള്‍ ഇടയ്ക്ക് തേനീച്ചകള്‍ പുറത്തേയ്ക്ക് വരാനും തുടങ്ങിയിരുന്നു. ഇതോടെ വീട്ടുകാര്‍ തേനീച്ചകളെ പിടിക്കുന്നതില്‍ വിദഗ്ധയായ എലീഷ ബിക്സ്ളറെ വിവരമറിയിക്കുകയായിരുന്നു.
എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈല്‍ പൊളിച്ചുനീക്കിയപ്പോഴാണ് ഇത്രയും വലിയ തേനീച്ചക്കൂട് കണ്ടത്. ടൈലുകള്‍ പൊളിച്ചു നീക്കുമ്പോള്‍ നൂറുകണക്കിന് തേനീച്ചകള്‍ പൊതിഞ്ഞ നിലയിലായിരുന്നു കൂട്. തേന്‍ നിറഞ്ഞ് തുള്ളിയായി ഇറ്റുവീഴുന്നുമുണ്ടായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ഭയപ്പെടുത്തുന്ന കാഴ്ച എന്നാണ് ദൃശ്യം കണ്ട ആളുകളുടെ പ്രതികരണം.
Also Read: പുത്തന്‍ സോഫയിൽ പതുങ്ങിയിരുന്ന അതിഥിയെ കണ്ട് ഭയന്ന് ഉടമ!