മൂക്കിന് ഭംഗി കൂട്ടാൻ വേണ്ടി കോസ്മറ്റിക് സർജറി ചെയ്തു, പിന്നീട് സംഭവിച്ചത്...
ലിയു സർജറിക്ക് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ വൈറലായതോടെ ലിയുവിന് പിന്തുണയുമായി ഹാഷ്ടാഗ് കാമ്പയിനുമായി ഫോളോവേഴ്സ് രംഗത്തെത്തിയിട്ടുണ്ട്.
സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി കോസ്മറ്റിക് സര്‍ജറി ചെയ്യുന്ന നിരവധി നടിമാരുണ്ട്. ചുണ്ടിലും മൂക്കിലും മുഖത്തുമൊക്കെ സർജറി ചെയ്ത് പിന്നീട് കൂടുതൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, കോസ്മറ്റിക് സര്‍ജറിക്കിടെ സംഭവിച്ച പിഴവിനെക്കുറിച്ച് ചൈനീസ് നടിയും ഗായികയുമായ ഗാവോ ലിയു പറഞ്ഞു.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലാണ് നിർജ്ജീവമായ തന്റെ മൂക്കിന്റെ ചിത്രങ്ങൾ ലിയു പുറത്തുവിട്ടത്. ഒക്ടോബറിലാണ് ഗുവാൻസോവിലെ ഒരു ആശുപത്രിയിലെ പ്ലാസിക് സർജൻ മൂക്കിന് ഭംഗി കൂട്ടാൻ വേണ്ടി കോസ്മറ്റിക് സർജറി ചെയ്തതു. അടുത്തൊരു സുഹൃത്താണ് സർജനെ പരിചയപ്പെടുത്തി തന്നത്.
തുടർന്ന് മൂക്കിൽ സർജറി നടത്തി. എന്നാൽ മുറിവുണങ്ങും മുൻപേ പ്രശ്നങ്ങൾ തുടങ്ങി. മൂക്കിന്റെ അറ്റത്തെ കോശങ്ങൾ പതിയെ നിർജ്ജീവമായി കറുപ്പ് നിറത്തിലാവുകയായിരുന്നുവെന്ന് ലിയു പറഞ്ഞു. 'നെക്രോട്ടിക്' (necrotic) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ലിയു സർജറിക്ക് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ വൈറലായതോടെ ലിയുവിന് പിന്തുണയുമായി ഹാഷ്ടാഗ് കാമ്പയിനുമായി ഫോളോവേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. ഈ അവസ്ഥയിലായതോടെ രണ്ട് സിനിമകൾ നഷ്ടപ്പെട്ടതായി ലിയു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്നും അവർ പറഞ്ഞു.
Gao Liu, a Chinese rising singer and actress, has warned about the dangers of cosmetic surgery by sharing pictures of...
Posted by ShanghaiEye on Thursday, 4 February 2021