ലോക റെക്കോർഡ് നേടി പശുക്കിടാവ്; വില കേട്ടാൽ ഞെട്ടും

പതിനാലുമാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ലേലത്തിൽ ഇത്രയും വലിയ തുക ലഭിച്ചത്. ലിമോസിൻ ഇനത്തിൽപ്പെട്ട പശുവാണ് വില്ലോഡ്ജ് പോഷ്‌സ്‌പൈസ്.

British cow Posh Spice sells for $358K becomes world's most expensive heifer

ഒരു പശുകിടാവിന്റെ വില കേട്ടാൽ നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടും. അഞ്ച് ലക്ഷമോ 50 ലക്ഷമോ അല്ല...  രണ്ടര കോടിയിലധികമാണ് ഒരു പശുകിടാവിന്റെ വില. യൂറോപ്പിൽ വില്ലോഡ്ജ് പോഷ്‌സ്‌പൈസ് എന്ന പേരുള്ള പശുക്കിടാവാണ് രണ്ടര കോടിയിലധികം രൂപയ്ക്ക് വിറ്റു പോയത്. പതിനാലുമാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ലേലത്തിൽ ഇത്രയും വലിയ തുക ലഭിച്ചത്. 

 ലിമോസിൻ ഇനത്തിൽപ്പെട്ട പശുവാണ് വില്ലോഡ്ജ് പോഷ്‌സ്‌പൈസ്. ഒരു വയസുകാരിയായ ഈ പശുക്കിടാവിന് 2,62,000 പൗണ്ടാണ് ലേലത്തിൽ ലഭിച്ചത്. അതായത് 2,59,86,441 ഇന്ത്യൻ രൂപ. ലിമോസിന്‍ ഇനത്തില്‍പ്പെട്ട പശുക്കളുടെ വിലയില്‍ ഇതോടെ ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് പോഷ്‌സ്‌പൈസ്.

 2014 ലേലത്തില്‍ വിറ്റ ഗ്ലന്റോക്ക് എന്ന പശുക്കിടാവായിരുന്നു നേരത്തെ റെക്കോര്‍ഡിന് ഉടമ. 1,31,250 പൗണ്ടിനായിരുന്നു ഗ്ലന്റോക്ക് ലേലത്തില്‍ പോയത്. എല്ലാ ഇനത്തില്‍പ്പെട്ട പശുക്കളുടെയും വിലയുടെ ആകെ കണക്കെടുത്താലും യൂറോപ്പില്‍ തന്നെ ഏറ്റവുമധികം വില നേടിയിരിക്കുന്ന പശുക്കിടാവ് പോഷ്‌സ്‌പൈസാണ്. 

ഷ്രോപ്‌ഷെയര്‍ സ്വദേശികളായ ക്രിസ്റ്റീന്‍ വില്യംസ്, പോള്‍ ടിപ്പറ്റ്‌സ് എന്നിവരാണ് പശുക്കിടാവിനെ ലേലത്തില്‍ വച്ചത്. ആഢംബര കാറിനേക്കാൾ ഉയർന്ന വിലയിലാണ് പശുക്കിടാവ് വിറ്റു പോയത്. ഇത്രയുമധികം തുക ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് ക്രിസ്റ്റീനും പോൾ ടിപ്റ്റസും ലേലത്തിന് ശേഷം പ്രതികരിച്ചു.


 

Latest Videos
Follow Us:
Download App:
  • android
  • ios