സ്വപ്ന ഭവനം പൂര്‍ത്തിയാവും മുന്‍പ് മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയില്‍ വ്യവസായി ചെയ്തത് ആരെയും അമ്പരപ്പിക്കും
ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നതd ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി സിലിക്കോണിലാണ് മാധവിയുടെ ശില്‍പമുണ്ടാക്കിയത്. പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പാണ് രണ്ട് മക്കളുമൊത്ത് തിരുപ്പതിയില്‍ പോയ മാധവിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
കൊപ്പല്‍(കര്‍ണാടക): കര്‍ണാടകയിലെ വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീട്ടിലെത്തിയ അതിഥികളെ അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച മൂര്‍ത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വാഗതം ചെയ്ത് ലിവിങ് റൂമില്‍ ഇരിക്കുന്നു. കുടുംബത്തോട് അത്ര അടുപ്പമുള്ളവര്‍ പോലും അമ്പരന്ന ആ കാഴ്ചയുടെ പിന്നിലെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ശ്രീനിവാസ മൂര്‍ത്തിയുടെ സ്വപ്നമായിരുന്നു ആഡംബരവസതി. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കാര്‍ ആക്സിഡന്‍റില്‍ അവര്‍ മരിച്ചു. എന്നാല്‍ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ജീവന്‍ തുടിക്കുന്ന പൂര്‍ണകായ രൂപമാണ് പുതിയ വീട്ടില്‍ ശ്രീനിവാസ മൂര്‍ത്തി സ്ഥാപിച്ചത്. ഓഗസ്റ്റ് എട്ടിന് കൊപ്പാലയിലെ വീട്ടില്‍ ഗൃഹപ്രവേശത്തിന് എത്തിയവരെല്ലാം തന്നെ മൂര്‍ത്തിയുടെ ഭാര്യ മാധവിയെ വീട്ടില്‍ കണ്ട് അമ്പരക്കുകയായിരുന്നു. ലിവിങ് റൂമിലെ കസേരയില്‍ മാധവി ഇരിക്കുന്നത് കണ്ട് ആളുകള്‍ അമ്പരന്നു.
ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി സിലിക്കോണ്‍ വാക്സിലാണ് മാധവിയുടെ ശില്‍പമുണ്ടാക്കിയത്. പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പാണ് രണ്ട് മക്കളുമൊത്ത് തിരുപ്പതിയില്‍ പോയ മാധവിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കോളാറില്‍ വച്ച് അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മാധവി മരിച്ചു. എന്നാല്‍ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാധവിയുടെ മരണം മൂര്‍ത്തിയുടെ കുടുംബത്തെ ഉലച്ചുകളഞ്ഞു. ഇതോടെയാണ് ഭാര്യയുടെ സ്വപ്നമായിരുന്ന വീട് ഉടന്‍ നിര്‍മ്മിക്കണമെന്ന് മൂര്‍ത്തി തീരുമാനിച്ചതെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
25ഓളം ആര്‍ക്കിട്ടെക്ടുമാരെ സമീപിച്ച ശേഷമാണ് സ്വപ്ന ഭവനത്തിലേക്ക് വഴി തുറന്നതെന്നാണ് ശ്രീനിവാസ മൂര്‍ത്തി പറയുന്നത്. കര്‍ണാടകയിലെ പ്രമുഖ പാവ നിര്‍മ്മാതാക്കളായ ഗോബേ മാനയാണ് മാധവിയുടെ ജീവസുറ്റ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ ആദ്യമാണ് വീടി പണി പൂര്‍ത്തിയായത്. ഭാര്യയുടെ സ്വപ്ന ഭവനത്തില്‍ അവരുടെ സാന്നിധ്യം വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് മൂര്‍ത്തി പറയുന്നത്. ഓഗസ്റ്റ് 8 ന് നടന്ന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കര്‍ണാടകയിലെ കൊപ്പലിലെ ഈ വീടും മാധവിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.