സ്വാദൂറും ബ്രഡ് ചീസ് ടോസ്റ്റ് ഉണ്ടാക്കി നോക്കൂന്നേ...
- കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ബ്രഡ് ചീസ് ടോസ്റ്റ്. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ബ്രഡ് ചീസ് ടോസ്റ്റ്. പ്രഭാതഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് ബ്രഡ് ചീസ് ടോസ്റ്റ്. ഈ സ്വാദൂറും വിഭവം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
1.ബ്രഡ് - രണ്ടു സ്ലൈസ്
2. മുട്ട - 2 എണ്ണം
3. ചീസ് - ഒരു ഷീറ്റ്
4. കുരുമുളക് പൊടി- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം മുട്ട ആവശ്യത്തിന് ഉപ്പിട്ട് കുരുമുളക് പൊടി ചേർത്തു ബീറ്റ് ചെയ്തു വയ്ക്കുക. ശേഷം ബ്രഡിന്റെ അരികുകളഞ്ഞു വയ്ക്കുക. ഒരു പാനിൽ ഒരു ചെറിയ സ്പൂൺ ഓയിൽ ഒഴിച്ചു മുട്ട ബീറ്റ് ചെയ്തത് ഒഴിക്കുക അത് ചൂട് കയറി വരുമ്പോൾ അരികു കളഞ്ഞു വെച്ച ബ്രഡ് പതുക്കെ മുട്ടയുടെ പുറത്ത് വയ്ക്കുക .ഒരു സൈഡ് വെന്തു എന്നു തോന്നുകയാണെങ്കിൽ ശ്രദ്ധിച്ചു മറിച്ചിടുക. ബ്രഡ് മൊരിഞ്ഞു വരുമ്പോൾ മുൻ വശത്ത് ഒരു സൈഡിൽ ചീസ് ഷീറ്റ് വെച്ചു ദോശ മടക്കുന്നത് പോലെ മടക്കുക.ശേഷം ആവശ്യമുള്ള ആകൃതിയിൽ മുറിച്ച് കഴിക്കാം.
തയ്യാറാക്കിയത്: ഫാത്തിമ സിദ്ധിഖ്