സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി മാധവൻ നമ്പൂതിരി അന്തരിച്ചു
വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ദില്ലി എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദില്ലി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവൻ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ദില്ലി എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. 45 കൊല്ലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. ദില്ലിയിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8