Asianet News MalayalamAsianet News Malayalam

'അമ്മ'യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. 

victim of dispute between AMMA and WCC pointed Siddique on anticipatory bail application supreme court
Author
First Published Sep 26, 2024, 8:27 AM IST | Last Updated Sep 26, 2024, 12:55 PM IST

ദില്ലി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സം​ഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. 

ഓൺലൈൻ ആയാണ് സിദ്ദിഖ്  സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങൾ ആണ് സിദ്ദിഖ് ഉയർത്തുന്നത്. സിദ്ധിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിരുന്നു.സർക്കാരിനെ കേൾക്കാതെ സിദ്ധിഖിന്‍റെ ഹർജിയിൽ  തീരുമാനമെടുക്കരുതെന്ന് ആണ് ആവശ്യം.മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം   തുടങ്ങി.പരാതികരിയും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios