Asianet News MalayalamAsianet News Malayalam

മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകൽ; എംഎം ലോറൻസിൻ്റെ മക്കൾ 3 പേരും മെഡിക്കൽ കോളേജിലെത്തണം, അറിയിപ്പ്

വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. മെഡിക്കൽ കോളേജിന് വിട്ടുനൽകരുതെന്നാണ് മകൾ ആശ ആവശ്യപ്പെടുന്നത്. 
 

 The matter of leaving the dead body for medical study; All 3 children of MM Lawrence to attend medical college
Author
First Published Sep 24, 2024, 6:48 PM IST | Last Updated Sep 24, 2024, 6:48 PM IST

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്ന വിഷയത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കൾക്കും അറിയിപ്പ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നാളെ ഹാജരാകാനാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. മെഡിക്കൽ കോളേജിന് വിട്ടുനൽകരുതെന്നാണ് മകൾ ആശ ആവശ്യപ്പെടുന്നത്. 

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹംഇന്നലെ നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറി. എന്നാൽ ഇത് മകളും ചെരുമകനും തടഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ബന്ധുക്കളും പൊലീസും ഇവരെ പിടിച്ചുമാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുപോയത്. 

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.  

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷിരൂരിൽ നിന്ന് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോൾ മാത്രം ഇനി തെരച്ചിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios