ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ, ആ 3 താരങ്ങള്‍ക്ക് ഇടമുണ്ടാകില്ല

ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത് സെഞ്ചുറി നേടിയതിനാല്‍ രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍.

India team for second Test vs Bangladesh: 3 players to miss out, Unchanged playing XI for Kanpur Test

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിനെതിരെ 27ന് ആരംഭിക്കുന്ന കാണ്‍പൂര്‍ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍റഫറാസ് ഖാന്‍, പേസര്‍ യാഷ് ദയാല്‍ എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടുക എന്നാണ് കരുതുന്നത്.

ഇറാനി ട്രോഫിക്കുള്ള ടീമില്‍ മൂന്ന് പേരെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധ്രുവ് ജുറെലിനെയും യാഷ് ദയാലിനെയും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും സര്‍ഫറാസ് ഖാനെ രഞ്ജി ട്രോഫി ചാംപ്യന്‍മാരായ മുംബൈ ടീമിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 27ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചില്ലെങ്കില്‍ മാത്രമെ മൂന്നുപേരെയും ഇറാനി ട്രോഫിയില്‍ കളിപ്പിക്കു എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മൂന്ന് പേരും പ്ലേയിംഗ് ഇലവനില്‍ എത്താനിടയില്ല.

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു, ഇഷാൻ കിഷൻ ടീമിൽ; സഞ്ജു സാംസണ്‍ ടീമിലില്ല

ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത് സെഞ്ചുറി നേടിയതിനാല്‍ രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍. കാണ്‍പൂരിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്നതിനാല്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മുഹമ്മദ് സിറാജോ ആകാശ് ദീപോ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. ഇതോടെ യാഷ് ദയാലും പ്ലേയിംഗ് ഇലവനില്‍ കളിക്കാനിടയില്ല. കെ എല്‍ രാഹുലിന്‍റെ ഫോം ആശങ്കയാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രാഹുലിന് മതിയായ അവസരം നല്‍കുന്നതിന്‍റെ ഭാഗമായി രാഹുലിനെയും മാറ്റാനിടയില്ല.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെങ്കിലും അവനെ കളിപ്പിക്കണം, പകരം ഒഴിവാക്കേണ്ട പേരുമായി മഞ്ജരേക്കര്‍

ഇതോടെയാണ് സര്‍ഫറാസിനെ മുംബൈ ടീമിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മൂന്നാം പേസറായി അക്സര്‍ പട്ടേലോ കുല്‍ദീപ് യോദാവോ ആയിരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുക എന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാംപ്യന്‍മാരായ മുംബൈയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരം. അജിങ്ക്യാ രഹാനെ നയിക്കുന്ന മുംബൈ ടീമില്‍ ശ്രേയസ് അയ്യരും ഷാര്‍ദ്ദുല്‍ ഠാക്കൂറും കളിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios