Asianet News MalayalamAsianet News Malayalam

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍

ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാംപ്യന്‍മാരായ മുംബൈയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരം.

Irani Trophy: Mumbai squad announced, Shreyas Iyer and Prithvi Shaw in the team
Author
First Published Sep 24, 2024, 6:40 PM IST | Last Updated Sep 24, 2024, 6:40 PM IST

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ടീമിനെയും പ്രഖ്യാപിച്ചു. അജിങ്ക്യാ രഹാനെയാണ് ടീമിന്‍റെ നായകന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ മുംബൈ ടീമിലിടം നേടി. ദുലീപ് ട്രോഫി ടീമിലിടം കിട്ടാതിരുന്ന ഓപ്പണര്‍ പൃഥ്വി ഷായും മുംബൈ ടീമിലുണ്ട്. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും ടീമിലെത്തിയപ്പോള്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലുള്ള സര്‍ഫറാസിനെയും മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി.

രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ പ്ലേയിംഗ് ഇലവനില്‍ എത്തിയില്ലെങ്കില്‍ മാത്രമാകും സര്‍ഫറാസ് മുംബൈക്കായി കളിക്കുക. രഞ്ജി ട്രോഫിയില്‍ മുംബൈക്കായി തിളങ്ങിയ ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവരും ഇന്ത്യൻ താരമായ പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറും മുംബൈ ടീമിലുണ്ട്. അതേസസമയം, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കേണ്ടതിനാല്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ, ആ 3 താരങ്ങള്‍ക്ക് ഇടമുണ്ടാകില്ല

ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാംപ്യന്‍മാരായ മുംബൈയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരം. ഒക്ടോബര്‍ ആറു മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, സർഫറാസ് ഖാൻ*, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യൻഷ് ഷെഡ്‌ഗെ, ഹാർദിക് താമോർ (വിക്കറ്റ് കീപ്പര്‍), സിദ്ധാന്ത് അദ്ദാത്റാവു (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കോട്ടിയാൻ, ഹിമാൻശു സിംഗ്, ഷാർദുൽ താക്കൂർ, മോഹിത് അവസ്തി, മുഹമ്മദ് ജുനെദ് ഖാൻ, റോയ്‌സ്റ്റൺ ഡയസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios