പണിമുടക്കിൽ വലഞ്ഞ് ജനം, കെഎസ്ആര്‍ടിസിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും

the general public was affected by ksrtc strike

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ (ksrtc)അവശ്യ സർവ്വീസായി പ്രഖ്യാപികുന്നത് (esma)പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു(antony raju).  ജനങ്ങളെ വലക്കുന്ന പ്രവണത തുടർന്നാൽ ഈ നടപടി സ്വീകരിക്കും. ജനത്തെ വലച്ചുള്ള കെ എസ് ആർ ടി സി യൂണിയനുകളുടെ സമരത്തെ അം​ഗീകര‌ിക്കാനാകില്ലെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്. 

കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളിൽ പോലും കെ എസ് ആർ ടി സിയിൽ ശമ്പളം മുടക്കിയില്ല. സർക്കാരിനെ മുൾമുനയിൽ നിർത്തി ജനങ്ങളെ വലച്ചതിൽ യൂണിയനുകൾ ആത്മ പരിശോധന നടത്തണമെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകൾ അർധ രാത്രി മുതൽ തുടങ്ങിയ പണിമുടക്ക് ജനത്തെ നന്നായി വലച്ചു. ഗ്രാമനഗര സർവ്വീസുകളും ദീർഘദൂര ബസുകളും മുടങ്ങി. ജോലിക്കു പോകാൻ പോലുമാകാതെ ജനം ബുദ്ധിമുട്ടി‌.

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും.

സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍

Latest Videos
Follow Us:
Download App:
  • android
  • ios