'മുനമ്പത്ത് നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

സിപിഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത്. വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം  വിഷയത്തിൽ പിണറായി സർക്കാരിനും.

Panakkad Rasheedali Shihab Thangal alleges Notice sent to Munambam families during TK Hamsa period

കൊച്ചി: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വിഎസ് സർക്കാർ നിയമിച്ച നിസാർ  കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്. നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി  പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ്  പരിഗണിക്കേണ്ടി വന്നത്.  മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല.

Read More... വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് സമരസമിതി; മുനമ്പം നിരാഹാര സമരം 32ാം ദിനം: റവന്യൂ അവകാശം ലഭിക്കും വരെ തുടരും

സിപിഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത്. വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം  വിഷയത്തിൽ പിണറായി സർക്കാരിനും. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന  മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.  2014 മുതൽ 2019 വരെയായാണ് റഷീദലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നത്. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios