ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ, സാധാരണയേക്കാൾ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
 

The Central Meteorological Department issued a high temperature warning in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഇന്ന് മഞ്ഞ അലർട്ട് ആണ്  പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഏഴാം തിയ്യതി വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38ഡി​ഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡി​ഗ്രി വരെയും (സാധാരണയെക്കാൾ 2- 4 °C കൂടുതൽ) ഉയരാൻ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കരിപ്പൂരിൽ വിമാനം വൈകിയതിനെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം; രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios