Asianet News MalayalamAsianet News Malayalam

വനം വകുപ്പ് ഓഫീസിൽ കസേര കളി; സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ അതിക്രമിച്ചെത്തി കസേരയിൽ കയറിയിരുന്നു

സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറാണ് പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. ഇയാള്‍ കസേരയിൽ റെയ്ഞ്ച് ഓഫീസറുടെ കയറിയിരിക്കുകയും നിലവിലെ ഓഫീസറുടെ ബോർഡ് വലിച്ചെറിയുകയും ചെയ്തു.

suspended officer came and sit on the chair Range Officer seat in Paruthippally Forest Department Office
Author
First Published Oct 9, 2024, 4:23 PM IST | Last Updated Oct 9, 2024, 4:23 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങള്‍. സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാര്‍ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറി ഇരിക്കുകയായിരുന്നു. നിലവിലെ റെയ്ഞ്ച് ഓഫീസർ ശ്രീജുവിൻ്റെ ബോർഡും വലിച്ചെറിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും ഇതേ സ്ഥലത്ത് നിയമനം നൽകിയില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പ് പൊലീസിൽ കേസ് നൽകി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios