Asianet News MalayalamAsianet News Malayalam

കൂട്ടുകാരിയുടെ ആണ്‍സുഹൃത്തിന്‍റെ മൂത്ത സഹോദരിയാണ് അവന്‍റെ യഥാര്‍ത്ഥ അമ്മയെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറി; വൈറൽ

മൂത്ത സഹേദരിയാണ് തന്‍റെ അമ്മയെന്ന് യുവാവ് തിരിച്ചറിഞ്ഞത് അയാളെ വലിയ ട്രോമയിലേക്കാണ് തള്ളിവിട്ടത്. (പ്രതീകാത്മക ചിത്രം)
 

His real mother is the elder sister of his male friend, according to an Instagram story  Viral in social media
Author
First Published Oct 9, 2024, 4:20 PM IST | Last Updated Oct 9, 2024, 4:24 PM IST


ന്യൂറോ ലിംഗ്വിസ്റ്റിക്ക് പ്രോഗ്രാമറും സൂറത്ത് ആസ്ഥാനമായുള്ള സംരംഭകയും സമൂഹ മാധ്യമ കണ്ടന്‍റ് ക്രീയേറ്ററുമായ  വനിത റാവത്ത്  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കഥ, സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തന്‍റെ സുഹൃത്തിന്‍റെ ബോയ് ഫ്രണ്ടിന്‍റെ ട്രോമയെ കുറിച്ചാണ് വനിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റിന് കീഴെ കൂടി കടന്ന് പോകുന്ന ഒരു ഓട്ടോയുടെ വീഡിയോയ്ക്ക് ഒപ്പമാണ് വനിത ഈ അനുഭവം വിവരിച്ചത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി സൂഹൃത്ത് അവളുടെ ആണ്‍സുഹൃത്തുമായി ഡേറ്റിംഗിലാണ്. അദ്ദേഹവും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരിയും തമ്മില്‍ 16 വയസിന്‍റെ വ്യത്യാസമുണ്ട്.  തന്‍റെ മൂത്ത സഹോദരിയാണെന്ന് താൻ കരുതിയ വ്യക്തി തന്‍റെ അമ്മയാണെന്ന് അടുത്തിടെയാണ് അയാള്‍ തിരിച്ചറിഞ്ഞത്. അത് അയാള്‍ തന്‍റെ പെണ്‍സുഹൃത്തുമായി പങ്കുവച്ചു.  അവന്‍ ജനിച്ച ശേഷം 16 - 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിവന്നു. യുഎസിലായിരിക്കുന്ന സമയത്ത് മൂത്ത സഹോദരിക്ക് ഒരു ബന്ധമുണ്ടായിരുന്നു ആ ബന്ധത്തിലുള്ള കുട്ടിയാണ് കൂട്ടുകാരിയുടെ ആണ്‍ സുഹൃത്ത്. 

മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാൻ അനുമതി; കേസ് നടന്നത് നാല് വർഷം

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

ആ ബന്ധത്തെ അവരുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട്, സഹോദരി വിവാഹിതയായി ഇപ്പോൾ കാനഡയിൽ സന്തുഷ്ട ജീവിതം നയിക്കുന്നു. എങ്കിലും അവന്‍റെ മാതാപിതാക്കൾ അടുത്തിടെ അവനോട് സത്യം വെളിപ്പെടുത്തി, അതിനുശേഷം എല്ലാം മാറി. പുതിയ അറിവ് അദ്ദേഹത്തെ വലിയ ട്രോമയിലേക്കാണ് നയിച്ചത്. ഇക്കാര്യം അയാള്‍ തന്നെയാണ് തന്‍റെ സുഹൃത്തിനോട് പറഞ്ഞത്. സ്വയം ഉരുകുന്ന അയാള്‍ ഇപ്പോള്‍ അവളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവളാകട്ടെ ജീവിതകാലം മുഴുവൻ അയാളെ  പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു. അവള്‍ക്ക് ഈ സഹാചര്യം ഏങ്ങനെ മറിക്കടക്കാന്‍ കഴിയും? അദ്ദേഹത്തിന് വീണ്ടും അവളോടുള്ള വിശ്വസ്തയോടെ മുന്നോട്ട് പോകാന്‍ കഴിയുമോ? വനിത ചോദിച്ചു.  

മഞ്ചാടിനിന്നവിള ഗ്രാമത്തിലെ അരുവികളില്‍ നിന്നും അപൂർവ്വ ഇനം തുമ്പിയെ കണ്ടെത്തി

വനിതയുടെ റീൽസ് വളരെ വേഗം വൈറലായി. 1 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് ലൈക്കുകളും ഷെയറുകളും കമന്റുകളും ലഭിക്കുകയും ചെയ്തു.  നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി.  തെറാപ്പി സഹായിക്കുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ ഈ ആശയത്തെ പിന്താങ്ങി. അവനോടൊപ്പം കൂട്ടുകാരിയോടും തെറാപ്പി സെക്ഷനുകളില്‍ പങ്കെടുക്കാന്‍ ചിലര്‍ ഉപദേശിച്ചു. ഒപ്പം ഒരാളുണ്ടെന്ന ചിന്ത അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

നിങ്ങൾക്കും കമ്പനിക്കും നാണക്കേട്; സ്വന്തം വിവാഹ ചടങ്ങിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത് കമ്പനി ഉടമ, രൂക്ഷ വിമർശനം
 

Latest Videos
Follow Us:
Download App:
  • android
  • ios