തലസ്ഥാനത്ത് പൊലീസുകാർക്ക് കൊവിഡ് പരിശോധന; പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഇല്ലാത്തവരോട് ഹാജരാകാൻ നിർദ്ദേശം
പരിശോധന നടത്തിയതിൽ പ്രാഥമിക സമ്പർക്ക പട്ടികയിലെ 28 പേരൊഴികെ മറ്റുള്ളവർ ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 100 ഓളം പൊലീസുകാർക്ക് കൊവിഡ് പരിശോധന നടത്തി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ ഉൾപ്പെടെ 103 പൊലീസുകാർക്കാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയതിൽ പ്രാഥമിക സമ്പർക്ക പട്ടികയിലെ 28 പേരൊഴികെ മറ്റുള്ളവർ ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്, 209 പേര്‍ രോഗമുക്തി നേടി; 2129 പേര്‍ ചികിത്സയിൽ