ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് വ്യാപാരി മരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 26 ആയി
എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യാപാരി മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പും പടി സ്വേദേശിയാണ് മരിച്ചത്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യാപാരി മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (66) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂൺ 28-ാം തിയതിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.
Also Read: സംസ്ഥാനം അതീവ ജാഗ്രതയിൽ; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 225 പേര്‍ക്ക്
മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഇദ്ദേഹത്തെ പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.