ഓണം കളറാക്കാൻ കനകക്കുന്നിൽ ഇനി ആഘോഷത്തിന്‍റെ നാളുകൾ; പരിപാടികൾക്ക് ഇന്ന് തിരശ്ശീല ഉയരും

നഗരം ദീപാലംകൃതമായി. കലാകാരൻമാര്‍ അണിനിരക്കുന്ന ആഘോഷക്കാഴ്ചകളിലേക്ക് നിശാഗന്ധി ഉണരുന്നു. തൃശ്ശൂരിന്‍റെ സ്വന്തം പുലിക്കളി തിരുവനന്തപുരത്ത് എത്തിച്ചാണ് ആഘോഷക്കാഴ്ച്ചകൾക്ക് അരങ്ങൊരുങ്ങുന്നത്. പുലികളിക്കൊപ്പം ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം ഊരാളി ബാൻഡിൻ്റെ സംഗീതവിരുന്നാണ്. 

onam celebrations in kanakakkunnu starting today in trivandrum

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം കളറാക്കാൻ കനകക്കുന്നിൽ ഇനി ആഘോഷത്തിന്‍റെ പത്ത് നാൾ. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന് ഇന്ന് തിരശ്ശീല ഉയരും. 

നഗരം ദീപാലംകൃതമായി. കലാകാരൻമാര്‍ അണിനിരക്കുന്ന ആഘോഷക്കാഴ്ചകളിലേക്ക് നിശാഗന്ധി ഉണരുന്നു. തൃശ്ശൂരിന്‍റെ സ്വന്തം പുലിക്കളി തിരുവനന്തപുരത്ത് എത്തിച്ചാണ് ആഘോഷക്കാഴ്ച്ചകൾക്ക് അരങ്ങൊരുങ്ങുന്നത്. പുലികളിക്കൊപ്പം ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം ഊരാളി ബാൻഡിൻ്റെ സംഗീതവിരുന്നാണ്. പത്ത് ദിവസവും പ്രത്യേക സ്റ്റേജിൽ വിവിധ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഘോഷങ്ങളുണ്ടാകും. മുൻനിര താരങ്ങളും ഗായക സംഘവും അണിനിരക്കും. 

കനകക്കുന്നിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലേറെ നാടൻ കലാവിരുന്നുകൾ, പെറ്റ് ഷോ, മാജിക് ഷോ, മിമിക്രി മൈം- അങ്ങിനെ നീളുന്നു പരിപാടികൾ. വിവിധ സ്റ്റാളുകൾ ഇതിനകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ പ്രദര്‍ശന വിപണന മേളയാണ് ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 

കൊല്ലംകാരൻ ത്രിജിത്ത്, ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചത് 5 ഓട്ടുരുളികളും നിലവിളക്കും പണവും, പിടി വീണത് ഇങ്ങനെ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios