Asianet News MalayalamAsianet News Malayalam

വിവാദങ്ങളിൽ പിണറായിക്ക് പ്രതിരോധം തീർത്ത് റിയാസ്; 'മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആറിൻ്റെ ആവശ്യമില്ല'

എന്നാൽ  ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. 

minister muhammed riyas about pinarayi vijayan's contraversy remarks on malappuram
Author
First Published Oct 2, 2024, 10:02 AM IST | Last Updated Oct 2, 2024, 10:05 AM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണറായിക്ക് പ്രതിരോധം തീർത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ  ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു. 

അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തുടരുകയാണ്. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. 

ദി ഹിന്ദു നൽകിയ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റമാണ്. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞ അവസ്ഥയിലാണ്.

അൻവറിൻ്റെ മുന്നണി പ്രവേശനത്തിൽ പ്രതികരണവുമായി ചെന്നിത്തല; 'ഇപ്പോൾ പറയാനാകില്ല, കൂട്ടായ ചർച്ചകളാണ് ആവശ്യം'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios