പിആർ ഏജൻസിയുമായുള്ള ബന്ധം മുക്കി ദേശാഭിമാനി; ദി ഹിന്ദുവിൻ്റെ ഖേദപ്രകടനം മാത്രം വാർത്ത, വിമർശനം

എന്നാൽ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കിയായിരുന്നു വാർത്ത. വിവാദ പരാമർശം പിആർ ഏജൻസി നൽകിയതാണെന്നും അത് അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നെന്ന് ഹിന്ദു വിശദീകരണം നൽകിയിരുന്നു. 

Desabhimani, the party newspaper, did not disclose its relationship with the PR agency in the Chief Minister's interview controversy

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി. അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്. എന്നാൽ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കിയായിരുന്നു വാർത്ത. വിവാദ പരാമർശം പിആർ ഏജൻസി നൽകിയതാണെന്നും അത് അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നെന്ന് ഹിന്ദു വിശദീകരണം നൽകിയിരുന്നു. 

അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തുടരുകയാണ്. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. 

ദി ഹിന്ദു നൽകിയ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റമാണ്. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞ അവസ്ഥയിലാണ്.

യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി, തൊട്ടുപിന്നാലെ യുവതി ടെറസിൽ മരിച്ചനിലയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios