കരിയറിലെ അവസാന ചിത്രത്തില്‍ വിജയ്‍ക്ക് കൊലകൊല്ലി വില്ലന്‍; 'ദളപതി 69' വന്‍ അപ്ഡേറ്റ് !

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് ആദ്യ പോസ്റ്റര്‍ നല്‍കിയ  സൂചന. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപുള്ള വിജയിയുടെ അവാസന ചിത്രം കൂടിയാണിത്.  

thalapathy 69 cast update actor bobby deol on bord as main villain

ചെന്നൈ: സിനിമാ കരിയറിന് അവസാനം  കുറിക്കുന്ന ദളപതി വിജയ് അഭിനയിക്കുന്ന 69മത് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം അടുത്തിടെയാണ് എത്തിയത്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം.

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് ആദ്യ പോസ്റ്റര്‍ നല്‍കിയ  സൂചന. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപുള്ള വിജയിയുടെ അവാസന ചിത്രം കൂടിയാണിത്.  കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. 

ഇപ്പോഴിതാ ചിത്രത്തിലെ സുപ്രധാനമായ ഒരു അപ്ഡേറ്റ് പുറത്ത് എത്തിയിരിക്കുന്നു. സമീപകാലത്ത് ഏറ്റവും വിലയേറിയ താരമായി മാറിയ ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അണിയറക്കാര്‍ തന്നെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. പ്രധാന വില്ലനായാണ് ബോബി എത്തുന്നത് എന്നാണ് വിവരം. പുറത്തിറങ്ങാനിക്കുന്ന സൂര്യ നായകനായ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലും ബോബി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ദളപതി ചിത്രത്തിലൂടെ ബോബി വീണ്ടും തമിഴില്‍ എത്തുന്നത്. 

കഴിഞ്ഞ ഡിസംബറില്‍ ഇറങ്ങിയ ബോളിവുഡ് ചിത്രം അനിമലിലെ ബോബി ഡിയോളിന്‍റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ഈ വേഷത്തിന് ബോബി ഡിയോളിന് ഐഫ അവാര്‍ഡും ലഭിച്ചിരുന്നു. ഇതിന് ശേഷം വിവിധ ഭാഷകളില്‍ ബോബി ഡിയോളിന് വലിയ ഡിമാന്‍റാണ് ലഭിക്കുന്നത്. 

ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. 

ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. 

'ഗോട്ട്' ഒടിടിയിലേക്ക്, വന്‍ സര്‍പ്രൈസ്: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആവേശം !

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റ സംഭവം: ദുരൂഹതയുണ്ടോ, പൊലീസ് പറയുന്നത് ?
 

Latest Videos
Follow Us:
Download App:
  • android
  • ios