കൊവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

കൊവിഡ് ബാധിതരായി ഫ്ലാറ്റിൽ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബത്തിന് സാധനങ്ങൾ എത്തിച്ച് നൽകുന്ന ആളാണ് മരിച്ചത്.

Malayali fainted to death in mumbai

മുംബൈ: കൊവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ മഹാരാഷ്ട്രയിലെ താനെയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ബീവണ്ടിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി അശോകനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 

കൊവിഡ് ബാധിതരായി ഫ്ലാറ്റിൽ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബത്തിന് സാധനങ്ങൾ എത്തിച്ച് നൽകുന്നത് അശോകനായിരുന്നു. ആലപ്പുഴ സ്വദേശികളാണ് ഈ കുടുംബം. ഇവരുടെ ഫ്ലാറ്റ് സമുച്ചയത്തിലെത്തിയതിന് പിന്നാലെയാണ് അശോകൻ കുഴഞ്ഞ് വീണത്. ടാക്സി ഡ്രെവറായിരുന്നു അശോകൻ. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ബീവണ്ടിയിൽ തന്നെ നടന്നു.

Latest Videos
Follow Us:
Download App:
  • android
  • ios