സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് കൊവിഡ്; മലപ്പുറം താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വില്ലേജ് ജീവനക്കാരന് ഈ മേഖലയിൽ നിരവധി പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നഗരസഭയാകെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

malappuram tanur listes containment zone

മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കിന് പുറമേ താനൂർ നഗരസഭ കൂടി മൊത്തത്തിൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വില്ലേജ് ജീവനക്കാരന് ഈ മേഖലയിൽ നിരവധി പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നഗരസഭയാകെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

ജില്ലയിലെ കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് 34 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ രോഗമുക്തി നേടി. നിലവില്‍ 266 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഒന്‍പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ജൂണ്‍ 25ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വടക്കുംപുറം മൂര്‍ക്കനാട് സ്വദേശി (36), ജൂണ്‍ 19 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ കടുങ്ങപുരം പുഴക്കാട്ടിരി സ്വദേശി (44), ജൂണ്‍ 14 ന് അബുദാബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ സ്വദേശിനി(30) ഇവരുടെ 11 ഉം ആറും വയസുള്ള കുട്ടികള്‍, ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് ദില്ലി വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി സ്വദേശിനി (19), 13 ജൂണ്‍ 17ന് മാല്‍ഡോവയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തലപ്പാറ സ്വദേശി (23), എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതിന് പുറമേ 1ജൂണ്‍ 16ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ സ്വദേശി (32), ജൂണ്‍ 10 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ പാലോട്ടിലെ എട്ടു വയസ്സുകാരി, ജൂണ്‍ 12ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി (24), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 18 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴെക്കോട് സ്വദേശി (36), ജൂണ്‍ 12 ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനൂര്‍ സ്വദേശിനി (30) എന്നിവരും രോഗം ബാധിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ജൂണ്‍ 12ന് ജിദ്ദയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കോഡൂര്‍ മുണ്ടക്കോട് സ്വദേശി (44), ജൂണ്‍ 13 ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി (45), ജൂണ്‍ 21ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കൂട്ടിലങ്ങാടി പെരിങ്ങാട്ടിരി സ്വദേശി (33), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വാഴക്കാട് ചേവായൂര്‍ സ്വദേശി (24), എന്നിവരുടെ പരിശോധന ഫലങ്ങളും ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്.

ജൂണ്‍ 2 ന് ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (39), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി (35),ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (31), ജൂണ്‍ 24ന് ഒമാനില്‍ നിന്ന് കൊച്ചി വഴിയെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (46), ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (36) ജൂണ്‍ 24 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ തവനൂര്‍ കാടഞ്ചേരി സ്വദേശി (26), ജൂണ്‍ 20ന് ദമാമില്‍ നിന്നും തിരുവനന്തപുരം വഴിയെത്തിയ ചെറിയമുണ്ടം സ്വദേശി (57), അതേ വിമാനത്തിലെത്തിയ ചീക്കോട് സ്വദേശി (36) ജൂണ്‍ 21ന് മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വെളിമുക്ക് മൂന്നിയൂര്‍ സ്വദേശി (36), എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 23ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ടില്‍ നിന്ന് എത്തിയ മൂന്നിയൂര്‍ പഞ്ചായത്തിലെ ചുഴലി സ്വദേശി, ചെമ്മാട് പാറക്കടവ് സ്വദേശി 5, ജൂണ്‍ 12 ന് എത്തിയ ചെറുകര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ബംഗളൂരുവില്‍ നിന്നും ജൂണ്‍ 15 ന് എത്തിയ വെറ്റിലപ്പാറ ഊര്‍ങ്ങാട്ടിരി സ്വദേശി ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി, ജൂണ്‍ 17ന് ചെന്നൈയില്‍ നിന്നെത്തിയ വാഴയൂര്‍ സ്വദേശിനി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 19ന് ജമ്മുവില്‍ നിന്നും എത്തിയ ചീക്കോട് സ്വദേശി , ജൂണ്‍ 18ന് ചെന്നൈയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി , ജൂണ്‍ 24 ന് ബംഗളൂരുവില്‍ നിന്നെത്തിയ പുത്തനത്താണി അതിരുമട സ്വദേശി എന്നിവരുടെ പരിശോധന ഫലങ്ങളും പോസിറ്റീവായി.

Latest Videos
Follow Us:
Download App:
  • android
  • ios