വേളിക്കായലിൽ മുങ്ങിയ ഫ്ലോട്ടിങ് റെസ്റ്റോറന്റ് പൊക്കിയെടുത്തു; കെടിഡിസിയുടെ അനാസ്ഥയെന്ന് ആരോപണം

നാലു മാസം മുൻപ് 75 ലക്ഷം മുടക്കി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറൻറാണ് ഒരാഴ്ച മുൻപ് കനത്ത മഴയിൽ മുങ്ങിയത്

KTDC floating restaurant raised up from Canal

തിരുവനന്തപുരം: വേളിക്കായലിൽ മുങ്ങിയ കെടിഡിസിയുടെ ഫ്ലോട്ടിംഗ് റസ്റ്റോറൻറ് ഒരാഴ്ചക്ക് ശേഷം പൊക്കിയെടുത്തു. റസ്റ്റോറൻറ് മുങ്ങാൻ കാരണം കെടിഡിസിയുടെ അനാസ്ഥയാണെന്നാണ് നിർമ്മാണ കമ്പനിയുടെ ആരോപണം.

നാലു മാസം മുൻപ് 75 ലക്ഷം മുടക്കി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറൻറാണ് ഒരാഴ്ച മുൻപ് കനത്ത മഴയിൽ മുങ്ങിയത്. മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് കെടിഡിസിയും നിർമ്മാണം നടത്തിയ ഫ്ലോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിൽ തർക്കം തുടങ്ങി. മുങ്ങിയ റെസ്റ്റോറ്റൻറ് പൊക്കിയെടുക്കാൻ കരാർ കമ്പനി തന്നെ യന്ത്രങ്ങളുമായി നാല് ദിവസം മുമ്പ് വേളിയിലെത്തി. എന്നാൽ എറണാകുളത്തുള്ള മറ്റൊരു കമ്പനിയുമായി കെടിഡിസിയിലെ എഞ്ചിനീയറിങ് വിഭാഗവുമെത്തി. 

റെസ്റ്റോറൻറ് ഉയർത്താനാകെ എറണാകുളത്ത് നിന്നെത്തിയ കമ്പനി മടങ്ങി. തർക്കത്തെ തുടർന്ന് ഈ ഒഴുകുന്ന ഭക്ഷണശാല വെള്ളത്തിൽ തന്നെ കിടക്കുകയായിരുന്നു. ഒടുവിൽ ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ കമ്പനിയെ കൊണ്ട് തന്നെ റസ്റ്റോറൻറ് ഉയർത്തിയത്.

അതേസമയം സംഭവത്തിൽ കെടിഡിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2006ലാണ് ഫ്ളോട്ടേഴ്സ് ഇന്ത്യ നിർമ്മിച്ച ഈ ഹോട്ടൽ കെടിഡിസിക്ക് കൈമാറിയത്. കരാർ തുകയിൽ 30 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇനി റസ്റ്റോറൻറ് ഉയർത്തിയതിനും കമ്പനിക്ക് പണം നൽകേണ്ടിവരും. സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios