Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'

പൊലീസ് ഇതുവരെ പിടിച്ച സ്വർണ്ണത്തിന്റെയും, ഹവാല ഇടപാടുകളുടേയും വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് 

kerala police against governor arif mohammad khan on his statement about gold smuggling money banned organizations
Author
First Published Oct 10, 2024, 5:37 PM IST | Last Updated Oct 10, 2024, 5:37 PM IST

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. അത്തരമൊരു പ്രസ്താവന കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. പൊലീസ് ഇതുവരെ പിടിച്ച സ്വർണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.  

വിജയേട്ടാ പറ്റില്ലെന്ന് പറഞ്ഞു,ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി; സിപിഎമ്മിലേക്ക് ക്ഷണിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios