മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ മഹാരാജാസ് കോളേജിലെ സ്മാരകം പൊളിക്കണമെന്ന ഹർജി തള്ളി

Kerala High court rejects KSU plea to demolish Abhimanyu memorial at Maharajas College

കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്മാരകം നിര്‍മ്മിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios